KeralaNattuvarthaLatest NewsNews

‘സർവേ ഫലങ്ങൾ പുറത്തുവന്നതിനു ശേഷം മൂന്നാഴ്ചകൾ പിന്നിട്ടു, രാഷ്ട്രീയത്തിൽ ഒരാഴ്ച പോലും നീണ്ട കാലയളവാണ്’; ശശി തരൂർ

അഭിപ്രായ സർവേകൾ നൽകുന്ന ഫലസൂചനകൾക്ക് നേർവിപരീതമാണ് യഥാർഥത്തിൽ തെരഞ്ഞെടുപ്പ് കളത്തിൽ പ്രകടമാകുന്നതെന്ന് ശശി തരൂർ എം.പി കേരളത്തിലെ രാഷ്ട്രീയക്കാറ്റ് മാറ്റത്തിനുള്ളതെന്നും അത് യു.ഡി.എഫിന് അനുകൂലമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഭിപ്രായ സർവേകൾ നൽകുന്ന ഫലസൂചനകൾക്ക് നേർവിപരീതമാണ് യഥാർഥത്തിൽ തെരഞ്ഞെടുപ്പ് കളത്തിൽ പ്രകടമാകുന്നതെന്നും, സംസ്ഥാനത്തുടനീളം നടത്തിയ പ്രചാരണങ്ങൾക്കിടെ ഇത് തനിക്ക് അനുഭവിക്കാനായെന്നും തരൂർ പറഞ്ഞു.

‘സർവേകളിൽ പങ്കെടുത്തവരുടെ എണ്ണവും ചോദ്യങ്ങൾ ചോദിച്ച സമയവും നിർണായകമാണ്. പല സർവേഫലങ്ങളും പുറത്തുവന്നതിനു ശേഷം തന്നെ മൂന്നാഴ്ചകൾ പിന്നിട്ടു. രാഷ്ട്രീയത്തിൽ ഒരാഴ്ച പോലും നീണ്ട കാലയളവാണെന്ന് മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി ഹാരൾഡ് വിൽസൺ പറഞ്ഞിട്ടുണ്ട്’. ഓൺമനോരമക്ക് അനുവദിച്ച അഭിമുഖത്തിൽ ശശി തരൂർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button