Latest NewsKeralaNattuvarthaNews

കരുനാഗപ്പള്ളിയിൽ സംഘർഷം; ബി.ജെ.പി പ്രവർത്തകനെ എസ്.‌ഡി.പി.ഐക്കാർ മർദ്ദിച്ചു

കരുനാഗപ്പള്ളിയിൽ ബി.ജെ.പി ബി.ജെ.പി- എസ്.‌ഡി.പി.ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘർഷത്തിൽ ഒരാൾക്കു പരുക്കേറ്റു. ബി.ജെ.പി പ്രവർത്തകനെയാണ് എസ്.‌ഡി.പി.ഐ പ്രവർത്തകർ സംഘം ചേർന്ന് മർദ്ദിച്ചത്. കുലശേഖരപുരം പഞ്ചായത്ത് അംഗമായ അജീഷിനാണു തലയ്ക്കടിയേറ്റത്.

കുറ്റക്കാരായ എസ്.‌ഡി.പി.ഐ പ്രവർത്തകരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. ഇതേത്തുടർന്ന്, സ്ഥലത്തു സംഘർഷാവസ്ഥയും ദേശീയപാതയിൽ ഗതാഗതക്കുരുക്കുമുണ്ടായി. കുറ്റക്കാരെ ഉടൻ പിടികൂടുമെന്ന് ലഭിച്ച ഉറപ്പിനെ തുടർന്ന് ബി.ജെ.പി അംഗങ്ങൾ ഉപരോധം അവസാനിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button