KeralaLatest NewsNews

പതിനാറുകാരനെ സഹോദരന്‍ കഴുത്തു ഞെരിക്കുന്ന വീഡിയോ പകര്‍ത്തിയത് അടുത്തബന്ധുവായ യുവതി

അസീസിന്റെ മരണത്തില്‍ ദുരൂഹത

കോഴിക്കോട്: കോഴിക്കോട് നാദാപുരം സ്വദേശി അസീസിന്റെ മരണത്തിലെ ദുരൂഹത വിട്ടൊഴിയുന്നില്ല. പതിനാറുകാരനെ സഹോദരന്‍ കഴുത്തു ഞെരിക്കുന്ന വീഡിയോ പകര്‍ത്തിയത് അടുത്തബന്ധുവായ യുവതിയാണെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഈ യുവതി പകര്‍ത്തിയ വീഡിയോ ദൃശ്യമാണ് നാദാപുരം നരിക്കാട്ടേരി സ്വദേശിയായ പതിനാറുകാരന്റെ ആത്മഹത്യ കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന തെളിവ് ലഭിക്കാന്‍ കാരണം. അസീസിനെ സഹോദരന്‍ സഫ്വാന്‍ മര്‍ദ്ദിക്കുന്നതും കഴുത്തു ഞെരിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ ബന്ധുവായ യുവതി മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. എന്നാല്‍ പിന്നീട് യുവതി ഈ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഡിലീറ്റ് ചെയ്യുന്നതിന് മുന്‍പ് യുവതി മറ്റൊരാള്‍ക്ക് അയച്ചു കൊടുത്തിരുന്നു. അയച്ചു കൊടുത്ത ദൃശ്യങ്ങള്‍ യുവതിയുടെ ഭര്‍ത്താവാണ് പുറത്തുവിട്ടത്. പതിനാറുകാരന്‍ അസീസിന്റെ മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവും അസീസിന്റെ പിതാവും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. ഇതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തു വിട്ടതെന്നാണ് ലഭിക്കുന്ന വിവരം.

Read Also : ശനിയാഴ്ച രാത്രിമുതല്‍ കാണാതായ ആണ്‍കുട്ടി കൊല്ലപ്പെട്ട നിലയില്‍

ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ നാട്ടുകാര്‍ വീടു വളഞ്ഞു. പിന്നീട് പൊലീസ് ഇടപെട്ട് വീട്ടുകാരെ ഇവിടെ നിന്നും മാറ്റി. സഹോദരന്‍ സഫ്വാന്‍ അസീസിന്റെ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഏകദേശം മൃതപ്രായനായി സഫ്വാന്റെ മടിയില്‍ കിടക്കുന്ന അസീസിനെ ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. ഈ ദൃശ്യങ്ങള്‍ മരണത്തിന് തൊട്ടുമുമ്പുള്ളതാണോ എന്നതില്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അസീസിന്റെ മരണം കൊലപാതകമാണെന്ന സംശയം പ്രകടിപ്പിച്ച ആക്ഷന്‍ കമ്മിറ്റി തുടരന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി. കഴിഞ്ഞ വര്‍ഷം ഫാനില്‍ ഒരു ലുങ്കിയില്‍ തൂങ്ങി മരിച്ച നിലയിലാണ് അസീസിനെ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button