KeralaNattuvarthaLatest NewsNews

‘ഇന്നലത്തെ കഞ്ഞിവെള്ളമാണ് ഇന്നത്തെ ഭക്ഷണം’; ദുരിതം നിറഞ്ഞ ജീവിതം, എൽ.ഡി.എഫിൻ്റെ ‘മോഡൽ’ പാറു അമ്മയുടെ ജീവിതമിങ്ങനെ

എൽ.ഡി.എഫിൻ്റെ ‘മോഡൽ’ പാറു അമ്മയുടെ ജീവിതമിങ്ങനെ

കളമശേരി: ‘ഉറപ്പാണ് ഭക്ഷ്യ സുരക്ഷ, ഉറപ്പാണ് എൽ ഡി എഫ്’ – ഈ പരസ്യവാചകത്തിനൊപ്പമുള്ള പോസ്റ്ററിൽ ചിരിച്ച് നിൽക്കുന്ന പാറു അമ്മയെന്ന 83 കാരിയുടെ ജീവിതത്തിൽ പക്ഷേ, അത്ര നിറമുള്ള ചിരികളില്ല. ഭാക്ഷ്യ സുരക്ഷ ഉറപ്പാണെന്ന് പറയുന്ന പോസ്റ്ററുകളിൽ നിറഞ്ഞ ചിരിയോടെ നിൽക്കുന്ന പാറു അമ്മയുടെ വീട്ടിൽ പക്ഷേ, കഞ്ഞി വെയ്ക്കാൻ ഒരു നുള്ള് അരി പോലുമില്ല.

കളമശേരി സ്വദേശിനിയായ പാറു അമ്മയുടെ വീട്ടിൽ ഉദ്യോഗസ്ഥർ പോസ്റ്റൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് വീടിൻ്റെ ശോചനീയമായ അവസ്ഥ പുറംലോകമറിയുന്നത്. ‘റേഷൻ കിട്ടിയ അരി തീർന്നു. ഇന്നലെ വെച്ച കഞ്ഞിവെള്ളം കുടിച്ചാണ് നിലനിൽക്കുന്നത്’ എന്നാണ് പാറു അമ്മ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

Also Read:വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റിയത് തടയാൻ ശ്രമിച്ച യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചു

ആദ്യമായി പോസ്റ്റൽ വോട്ട് ചെയ്തതിൻ്റെ സന്തോഷവും പാറു അമ്മയ്ക്കുണ്ട്. ‘ഞാൻ 100 വയസ് വരെ ജീവിക്കും. എൻ്റെ ജാതകത്തിൽ അങ്ങനെ പറഞ്ഞിട്ടുണ്ട്’- പാറു അമ്മ പറയുന്നു. പാറു അമ്മയുടെ വീടിന് മുകളിലെ ഷീറ്റിലേക്ക് അടുത്തുള്ള മരക്കൊമ്പ് ഒടിഞ്ഞ് നിൽക്കുകയാണ്. ഒരു കാറ്റ് വന്നാൽ മരക്കൊമ്പ് ഷീറ്റ് മുകളിലേക്ക് വീഴും. മാരക്കൊമ്പ് മുറിഞ്ഞ് വീണാൽ വീ തകരും. പരസ്യത്തിൻ്റെ മോഡലാകാൻ ആവശ്യപ്പെട്ട് എത്തിയവർ പോലും ആ മരക്കൊമ്പ് മുറിക്കാൻ തയ്യാറായില്ലെന്ന് നാട്ടുകാർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button