ബംഗാളിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ ഉത്തർപ്രദേശിലെ ഗുണ്ടകൾക്കുണ്ടായ അതേ വിധിയായിരിക്കും തൃണമൂൽ കോൺഗ്രസിന്‍റെ ഗുണ്ടകൾക്കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
‘ബംഗാളിൽ നാം കണ്ടുകൊണ്ടിരിക്കുന്ന തരത്തിലുള്ള ഗുണ്ടായിസം ഒരു കാലത്ത് കശ്മീരിലുമുണ്ടായിരുന്നു. എന്നാൽ, ഇന്ന് കശ്മീരിൽ ഭീകരതയില്ല. വികസനമാണ് വർധിച്ചുകൊണ്ടിരിക്കുന്നത്’. യോഗി ആദിത്യനാഥ് പറഞ്ഞു.
ബംഗാളിൽ ബി.ജെ.പി അധികാരത്തിലേറുന്നതോടെ തൃണമൂലിലെ ഗുണ്ടകൾ യു.പിയിലെ ഗുണ്ടകളെപോലെ തന്നെ അനുഭവിക്കും. വോട്ടെടുപ്പ് ഫലത്തിന് ശേഷം അവർ മുട്ടുകുത്തി നിൽക്കും. ദീദി മോശമായ ഭാഷ ഉപയോഗിക്കുകയാണെങ്കിൽ ബംഗാളിലെ യുവാക്കൾ ഉചിതമായ മറുപടി നൽകുമെന്നും, ബി.ജെ.പി പറയുന്നതെല്ലാം ചെയ്യുന്നവരാണെന്നും യോഗി വ്യക്തമാക്കി.
Post Your Comments