KeralaLatest NewsNews

കൊലപാതക രാഷ്ട്രീയത്തിനുള്ള മറുപടിയായി കെ.കെ രമയെ വിജയിപ്പിക്കണമെന്ന് സാറാ ജോസഫ്

കോഴിക്കോട് : വടകരയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്ഥാനാർത്ഥി കെ.കെ രമയെ വിജയിപ്പിക്കണമെന്ന് എഴുത്തുകാരി സാറാ ജോസഫ്. കൊലപാതക രാഷ്ട്രീയത്തിനുള്ള ജനങ്ങളുടെ മറുപടിയായി വടകരയില്‍ രമയെ വിജയിപ്പിക്കണമെന്ന് സാറാ ജോസഫ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

ആർ.എം.പി. നേതാവും കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്‍റെ ഭാര്യയുമാണ് കെ.കെ. രമ. മനയത്ത് ചന്ദ്രനാണ് വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. വടകരയില്‍ രമ ആര്‍.എം.പി സ്ഥാനാര്‍ഥിയായി മത്സരിച്ചാല്‍ പിന്തുണക്കുമെന്ന് യു.ഡി.എഫ് അറിയിച്ചിരുന്നു.

Read Also  :  ഭവന വായ്പകളുടെ പലിശ നിരക്ക് സംബന്ധിച്ച് എസ്.ബി.ഐയുടെ പുതിയ അറിയിപ്പ്

ആര്‍.എം.പി സെക്രട്ടറി എന്‍. വേണുവിനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു ആര്‍.എം.പി തീരുമാനം. എന്നാൽ വേണുവിനെ പിന്തുണക്കാൻ യു.ഡി.എഫ് തയാറല്ലെന്ന് അറിയിച്ചതോടെയാണ് കെ.കെ. രമ മത്സരിക്കാൻ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button