KeralaLatest NewsNews

തലസ്ഥാനത്ത് വീടിന് തീപിടിച്ച് അപകടം

തിരുവനന്തപുരം: ആറ്റിങ്ങല്‍ ആഴൂരില്‍ വീടിന് തീപിടിച്ചു . പുന്നുവിള കോളനിയില്‍ ജലജയുടെ വീടാണ് കത്തി നശിച്ചിരിക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ജ​ല​ജ​യും, ചെ​റു​മ​ക​ള്‍ ശാ​രി​യു​മാ​ണ് വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന​ത്. ചെ​റു​മ​ക​ള്‍​ക്ക് അ​സു​ഖ​മാ​യ​തി​നാ​ല്‍ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി കു​ടും​ബ​വീ​ട്ടി​ലാ​യി​രു​ന്നു ഇവരുടെ താ​മ​സം. അ​തി​നാ​ല്‍ അപകടത്തിൽ ആ​ള​പാ​യം ഒ​ഴി​വാ​യി. എ​ന്നാ​ല്‍ അതേസമയം, വീ​ട് പൂ​ര്‍​ണ​മാ​യും ക​ത്തിനശിച്ചിട്ടുണ്ട് .ജലജയുടെ ടാ​ര്‍​പ്പ കൊ​ണ്ടാ​ണ് വീ​ട് നി​ര്‍​മി​ച്ചി​രു​ന്ന​ത്. വീ​ടി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന ക​ട്ടി​ല്‍, മേ​ശ, ക​സേ​ര തു​ട​ങ്ങി​യ എ​ല്ലാ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ളും സംഭവത്തിൽ ക​ത്തി​ന​ശി​ച്ചു. കൂടാതെ വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button