Latest NewsIndiaNews

യോഗി ആദിത്യനാഥ് സര്‍ക്കാറിന് 14,246 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

ലക്നൗ : യു.പി സര്‍ക്കാറിന് ദുരന്തനിവാരണ ഫണ്ടായി കേന്ദ്ര സര്‍ക്കാര്‍ 14,246 കോടി അനുവദിച്ച് കേന്ദ്രസർക്കാർ. ദുരന്ത സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് യു.പി സര്‍ക്കാര്‍ കാട്ടിയ മികവിനുള്ള അംഗീകാരം കൂടിയായാണ് തുക അനുവദിച്ചതെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു.

Read Also : പതിനാലുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കിണറ്റിലേക്ക് വലിച്ചെറിഞ്ഞ ഇസ്ലാമിക പുരോഹിതനായി അന്വേഷണം ശക്തമാക്കി

പ്രളയം, ക്ഷാമം, വരള്‍ച്ച, കാട്ടുതീ, ഭൂകമ്പം തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ നേരിടുന്നതിനായാണ് തുക അനുവദിച്ചിരിക്കുന്നത്. മുമ്പ് 3729 കോടിയാണ് ദുരന്തനിവാരണത്തിന് യു.പിക്ക് നല്‍കിയിരുന്നത്. ഇത്തവണ നാലിരട്ടിയോളം തുകയാണ് വകയിരുത്തിയത്.

അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ തുക ചെലവഴിക്കേണ്ടത്. മഹാരാഷ്ട്രക്കാണ് കേന്ദ്ര സര്‍ക്കാര്‍ ദുരന്തനിവാരണത്തിന് ഏറ്റവും കൂടുതല്‍ തുക നല്‍കുന്നത് – 23,737 കോടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button