KeralaLatest NewsNews

അരും കൊലയ്ക്ക് പിന്നിൽ സി പി എമ്മുകാർ തന്നെ ; മൻസൂർ കൊലക്കേസിൽ എഫ് ഐ ആർ പുറത്തു വിട്ടപ്പോൾ 11 പ്രതികൾ

പാനൂര്‍: പാനൂരിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതക കേസില്‍ പൊലീസ് തിരിച്ചറിഞ്ഞ 11 പ്രതികളും സിപിഐഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെന്ന് എഫ്‌ഐആര്‍. ഷിനോസ്, സംഗീത്, സാരംഗ്, ശ്രീരാഗ്, സുഹൈല്‍, സജീവന്‍, അശ്വന്ത്, ശശി, സുമേഷ്, ജാബിര്‍, നാസര്‍ എന്നിവര്‍ അക്രമ സംഘത്തില്‍ ഉണ്ടായിരുന്നതായി എഫ്‌ഐആറില്‍ പറയുന്നു. ഇതില്‍ ഷിനോസ് നിലവില്‍ റിമാന്‍ഡിലാണ്. മറ്റൊരു പ്രതിയായ രതീഷ് ഇന്നലെ ആത്മഹത്യ ചെയ്തു. ഡിവൈഎഫ്‌ഐ മേഖലാ ട്രഷററും ഷുഹൈബ് വധക്കേസ് പ്രതിയുമായ ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുമായ സുഹൈലാണ് സംഘത്തിന് നേതൃത്വം കൊടുത്തതെന്നാണ് സൂചന. സുഹൈലിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Also Read:വിവാഹശേഷം കന്യകാ പരിശോധന; ഭാര്യമാർ കന്യക അല്ലെന്ന് കണ്ടതോടെ ഭർത്താക്കന്മാരുടെ തനിനിറം പുറത്ത്

മന്‍സൂര്‍ കൊലക്കേസിലെ രണ്ടാം പ്രതിയും മന്‍സൂറിന്റെ അയല്‍ക്കാരനുമായ രതീഷ് കൂലോത്തിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വളയം പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കാലിക്കുഴമ്ബ് എന്ന സ്ഥലത്തെ ആളൊഴിഞ്ഞ പറമ്ബിലാണ് രതീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മന്‍സൂറിന്റെ കൊലപാതകത്തിന് ശേഷം രതീഷ് ഒളിവില്‍ പോയിരുന്നു. രതീഷിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

കേസിലെ 24 പ്രതികളും ഒളിവിലാണ് എന്നാണ് പൊലീസ് അറിയിച്ചിരുന്നത്. നാട്ടുകാര്‍ പിടിച്ച പൊലീസിന് കൈമാറിയ ഒരു പ്രതിയെ അല്ലാതെ മറ്റാരെയും പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതേത്തുടര്‍ന്ന് പൊലീസിനെതിരെ കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകര്‍ ആരോപണങ്ങളുന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അന്വേഷണ സംഘത്തെ രണ്ട് സംഘമായി തിരിച്ച്‌ പ്രതികള്‍ക്കുവേണ്ടിയുള്ള അന്വേഷണം പൊലീസ് തുടരുകയാണ്. ഇതിനിടെയാണ് രണ്ടാം പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button