KeralaCinemaMollywoodLatest NewsNewsEntertainment

‘അമ്പലത്തില്‍ പച്ചചെങ്കൊടി, തലേല്‍ കെട്ട്, രണ്ട് നിസ്‌ക്കാരപ്പായകൂടി ആവാമായിരുന്നു’; സംവിധായകന്‍ അലി അക്ബർ

ചിത്രീകരണം ക്ഷേത്രത്തിനകത്ത് വെച്ച് നടത്തിയതിനെതിരെ സംവിധായകൻ.

പാലക്കാട് കടമ്പഴിപ്പുറത്ത് വായില്യാംകുന്ന് ക്ഷേത്രഭൂമിയിൽ ലീഗിൻ്റെ കൊടിയുയർത്തിയും മുസ്ളിം ഹിന്ദു പ്രണയം പറഞ്ഞും നടത്തിയ ഷൂട്ടിംഗ് നിർത്തിവെച്ച സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ അലി അക്ബർ. ഹിന്ദു-മുസ്ലീം പ്രണയം പ്രമേയമാകുന്ന ‘നീയാം നദി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആണ് കഴിഞ്ഞ ശനിയാഴ്ച ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞത്. ചിത്രീകരണം ക്ഷേത്രത്തിനകത്ത് വെച്ച് നടത്തിയതിനെതിരെ സംവിധായകൻ.

Also Read:കാനഡയില്‍ മാത്രം കഴിഞ്ഞ 20 വര്‍ഷത്തിനിടെ, 12 ഓളം പള്ളികള്‍ മസ്ജിദുകളാക്കി മാറ്റി; ഇസ്ലാമികവൽക്കരണം ശക്തമാകുന്നു

”അലി അക്ബര്‍ വാരിയന്‍കുന്നന്‍ എടുക്കുമ്പോള്‍ സുടൂസിന് ചൊറിച്ചില്‍, അമ്പലത്തില്‍ ജിഹാദ് എടുത്താല്‍, ഒരു തടവല്‍ സുഖം.ഹാഹഹ”, ”അമ്പലത്തില്‍ പച്ചചെങ്കൊടി, തലേല്‍ കെട്ട്. ന്താല്ലേ. രണ്ട് നിസ്‌ക്കാരപ്പായകൂടി ആവാമായിരുന്നു. ‘അല്‍ അമ്പലം’ എന്നെന്നാവുമോ” എന്നാണ് അലി അക്ബര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

https://www.facebook.com/aliakbardirector/posts/10226821953121277

അതേസമയം, ഷൂട്ടിംഗ് നിർത്തിവെച്ച സംഭവത്തിൽ സിനിമയുടെ അണിയറ പ്രവർത്തകർക്ക് പിന്തുണയുമായി ഡി വൈ എഫ് ഐ രംഗത്തെത്തിയിരുന്നു. സിനിമാ ചിത്രീകരണം പുനരാരംഭിക്കാന്‍ എല്ലാവിധ സംരക്ഷണവും നല്‍കുമെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേലുള്ള സംഘപരിവാര്‍ സംഘടനകളുടെ അതിക്രമം ഒരു തരത്തിലും അംഗീകരിക്കാനാവുന്നതല്ലെന്നും ഡിവൈഎഫ്ഐ കടമ്പഴിപ്പുറം മേഖല കമ്മിറ്റി വ്യക്തമാക്കി.

https://www.facebook.com/aliakbardirector/posts/10226821643913547

shortlink

Related Articles

Post Your Comments

Related Articles


Back to top button