Latest NewsNewsIndia

‘എന്നോടുള്ള ജനങ്ങളുടെ സ്‌നേഹം ദീദിയെ അസ്വസ്ഥയാക്കുന്നു’; ബംഗാളിൽ വിജയം ഉറപ്പെന്ന് പ്രധാനമന്ത്രി

വിനാശ കാലെ വിപരീത ബുദ്ധി എന്നതാണ് മമതയുടെയും തൃണമൂലിന്റെയും അവസ്ഥയെന്നും മോദി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നോടുള്ള ജനങ്ങളുടെ സ്‌നേഹം കണ്ട് മമത അസ്വസ്ഥയായെന്ന് അദ്ദേഹം പറഞ്ഞു. ബംഗാളിലെ ബറസത്തിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: അമ്മമാരെയും സ്ത്രീകളെയും ഉപദ്രവിക്കുകയും മനുഷ്യരെ കൊല്ലുകയുമാണ് മമത ചെയ്യുന്നത്; പ്രധാനമന്ത്രി

‘എന്നോടുള്ള നിങ്ങളുടെ സ്‌നേഹം ദീദിയെ അസ്വസ്ഥയാക്കുകയാണ്. നാലാം ഘട്ട തെരഞ്ഞെടുപ്പും പൂർത്തിയായതോടെ ബിജെപിയുടെ വിജയം ജനങ്ങൾ ഉറപ്പിച്ചു കഴിഞ്ഞു. ഇത് ദീദിയെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. വിനാശ കാലെ വിപരീത ബുദ്ധി എന്നതാണ് ഇന്ന് മമതയുടെയും തൃണമൂലിന്റെയും അവസ്ഥ. ഇതുകൊണ്ടാണ് ബംഗാളിലെ പിന്നാക്ക വിഭാഗങ്ങളെ കൂട്ടുപിടിച്ച് മമത കേന്ദ്രത്തിനെതിരെ തുറന്ന പോരിലേയ്ക്ക് കടന്നിരിക്കുന്നത്’. പ്രധാനമന്ത്രി പറഞ്ഞു.

‘ഇത്തവണ ബിജെപി വലിയ രീതിയിൽ വോട്ടുകൾ നേടുമെന്ന് മമതയ്ക്ക് അറിയാം. അതിനാൽ വോട്ടിംഗ് ശതമാനം ഉയരാതിരിക്കാൻ വേണ്ടിയാണ് മമത ബോധപൂർവ്വം പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്. സ്വന്തം ഗുണ്ടകളാണ് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതെന്ന് ദീദിയ്ക്ക് അറിയാമെന്നും മൂക്കിന് താഴെ നടക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് മമത പ്രതികരിക്കാൻ തയ്യാറാകാത്തത് ഇതിനാലാണെന്നും’ പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങൾ നൽകുന്ന സ്‌നേഹത്തിന് തന്നാൽ കഴിയുന്നതെല്ലാം തിരിച്ച് നൽകുമെന്നും അദ്ദേഹം ബംഗാൾ ജനതയ്ക്ക് ഉറപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button