Latest NewsKeralaNewsEntertainment

ഒടിടി ചിത്രങ്ങളുമായി സഹകരിക്കുന്നത് തുടർന്നാൽ ഫഹദിനെ വിലക്കും; മുന്നറിയിപ്പുമായി ഫിയോക്ക്

തിരുവനന്തപുരം: ഒടിടി ചിത്രങ്ങളുമായി സഹകരിക്കുന്നത് തുടർന്നാൽ ഫഹദിനെ വിലക്കുമെന്ന് മുന്നറിയിപ്പ് നൽകി തിയറ്റർ ഉടമകളുടെ സംഘടന ഫിയോക്ക്. ഒടിടി റിലീസുകളോട് സഹകരിച്ചാൽ ഫഹദിന്റെ ചിത്രങ്ങൾ തിയറ്റർ കാണില്ലെന്നാണ് ഫിയോക്ക് സമിതി വ്യക്തമാക്കിയിരിക്കുന്നത്.

Read Also: ത്രിപുര ട്രൈബല്‍ തെരഞ്ഞെടുപ്പ് : ബിജെപിയെ കുറ്റം പറയുന്ന കോൺഗ്രസും സിപിഎമ്മും സംപൂജ്യർ

ഇനിയും ഒടിടി വഴി ചിത്രം റിലീസ് ചെയ്താൽ മാലിക് ഉൾപ്പെടെയുള്ള സിനിമകളുടെ പ്രദർശനത്തിന് വലിയ രീതിയിലുള്ള തടസങ്ങൾ നേരിടുമെന്നും ഫിയോക്ക് സമിതി പറഞ്ഞു. പുതിയ ഫിയോക്ക് സമിതിയുടെ ആദ്യ യോഗത്തിന് ശേഷമാണ് തീരുമാനം.

കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്തിച്ച നടനാണ് ഫഹദ് ഫാസിൽ. ഈ മാസം തന്നെ ഫഹദിന്റെ രണ്ടു ചിത്രങ്ങൾ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്തു. ഇതോടെയാണ് ഫഹദിന് മുന്നറിയിപ്പ് നൽകി ഫിയോക്ക് രംഗത്തെത്തിയത്.

Read Also: സ്വർണ്ണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ; 12 ദിവസത്തിനിടെ പവന് 1500 രൂപ വർധിച്ചു; അറിയാം ഇന്നത്തെ വില

shortlink

Related Articles

Post Your Comments

Related Articles


Back to top button