KeralaLatest NewsNews

ബന്ധു നിയമനം; ലോകായുക്ത വിധിക്കെതിരെ കെ ടി ജലീൽ നൽകിയ ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: ബന്ധു നിയമനവുമായി ബന്ധപ്പെട്ടുള്ള ലോകായുക്ത വിധിക്കെതിരെ മന്ത്രി കെ ടി ജലീൽ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹൈക്കോടതിയുടെ വെക്കേഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുക.

ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നും തുടർ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് കെ ടി ജലീൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. വസ്തുതകൾ പരിശോധിക്കാതെ അധികാര പരിധിക്കപ്പുറത്ത് നിന്നാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചതെന്നും ജലീൽ ഹർജിയിൽ ആരോപിക്കുന്നു.

Read Also: നിയമപോരാട്ടങ്ങൾക്കായി ചെലവഴിച്ചത് കോടികൾ; പിണറായി സർക്കാർ അഭിഭാഷകർക്കായി ചെലവിട്ട തുകയുടെ കണക്കുകൾ പുറത്ത്

ബന്ധുനിയമനത്തിൽ ജലീൽ കുറ്റക്കാരനാണെന്നും അദ്ദേഹത്തിന് മന്ത്രിയായി തുടരാൻ യോഗ്യതയില്ലെന്നുമായിരുന്നു ലോകായുക്തയുടെ വിധി. ന്യൂനപക്ഷ കോർപറേഷന്റെ ജനറൽ മാനേജർ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി നൽകിയ പരാതിയിലായിരുന്നു ലോകായുക്തയുടെ വിധി.

ജലീലിന്റേത് അധികാര ദുർവിനിയോഗമാണെന്നും മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ലോകായുക്ത റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ജലീലിനെതിരെ മുഖ്യമന്ത്രി ഉചിതമായ നടപടി കൈക്കൊള്ളണമെന്നും ലോകായുക്ത റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. ന്യുനപക്ഷ കോർപ്പറേഷനിൽ ബന്ധുവായ അദീബിനെ നിയമിച്ചതിനെതിരെയാണ് ലോകായുക്ത റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

Read Also: വെള്ളക്കര വർധനവ് പ്രാബല്യത്തിൽ; അടിസ്ഥാന കുടിവെള്ള നിരക്കിൽ അഞ്ചു ശതമാനം വർധനവ്

shortlink

Related Articles

Post Your Comments


Back to top button