Latest NewsNewsIndia

തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്ന് മമത ബാനർജിക്ക് 24 മണിക്കൂർ വിലക്ക്

കൊൽക്കത്ത : പശ്ചിമ ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിക്ക് 24 മണിക്കൂർ പ്രചാരണ വിലക്കേർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ ഉത്തരവിൽ പറഞ്ഞു.

തിങ്കളാഴ്ച രാത്രി എട്ട് മണി മുതൽ 24 മണിക്കൂർ സമയത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ട് വിവാദ പ്രസ്താവനകളിലെ വിശദീകരണത്തിൽ അതൃപ്തി അറിയിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

Read Also :  കൊലയ്ക്ക് മുമ്പ് ചിലര്‍ ഫോണില്‍ സംസാരിക്കുന്നതായി ദൃശ്യത്തില്‍; മൻസൂര്‍ വധത്തിൽ ചുരുളഴിയുമ്പോൾ

ന്യൂനപക്ഷ വോട്ടർമാർ ഒറ്റക്കെട്ടായി നിൽക്കണമെന്ന പ്രസ്താവനയിലെ മമതയുടെ വിശദീകരണം തൃപ്തികരമല്ലെന്നാണ് കമ്മീഷന്റെ വിലയിരുത്തൽ. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയിൽ പ്രതിഷേധിച്ച് ബുധനാഴ്ച്ച കൊൽക്കത്തയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ധർണയിരിക്കുമെന്ന് മമത ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button