Latest NewsNewsIndiaInternational

രത്‌നവ്യാപാരി നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറുന്നു; ഉത്തരവിൽ ഒപ്പുവെച്ച് ബ്രിട്ടീഷ് സർക്കാർ

ലണ്ടൻ: ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ലണ്ടനിലെ ജയിലിൽ കഴിയുന്ന രത്നവ്യാപാരി നീരവ് മോദിയെ ഉടൻ ഇന്ത്യയിലെത്തിക്കും. നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാൻ ബ്രിട്ടീഷ് സർക്കാർ അനുമതി നൽകി. യുകെ ആഭ്യന്തരമന്ത്രിയാണ് നീരവിനെ ഇന്ത്യയിലേക്ക് നാടു കടത്താൻ നിർദ്ദേശം നൽകുന്ന ഉത്തരവിൽ ഒപ്പുവെച്ചത്.

Read Also: കോവിഡ് വ്യാപനം രൂക്ഷം; വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാനത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്ന് ഹൈക്കോടതിയിൽ ഹർജി

നീരവ് മോദിയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ കോടതി അംഗീകരിച്ചതിന് പിന്നാലെയാണ് യുകെ ആഭ്യന്തര മന്ത്രി ഉത്തരവിൽ ഒപ്പുവെച്ചത്. നീരവ് മോദി പഞ്ചാബ് നാഷണൽ ബാങ്കിനെ കബളിപ്പിച്ചുവെന്ന് കോടതി നേരത്തെ ശരിവെച്ചിരുന്നു. നിഴൽ കമ്പനികൾ ഉണ്ടാക്കിയെന്ന വാദവും കോടതി അന്ന് അംഗീകരിച്ചിരുന്നു.

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും ചേർന്ന് 14000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. വൻകിട ബിസിനസുകാർക്ക് ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തിൽ കോടികൾ സൗകര്യമൊരുക്കുന്ന ബയേഴ്സ് ക്രെഡിറ്റ് രേഖകൾ ഉപയോഗിച്ചാണ് നീരവ് മോദി തട്ടിപ്പ് നടത്തിയത്.

Read Also: സാമാന്യബോധമില്ലേ..നിങ്ങൾ മനുഷ്യനോ മൃഗമോ? സബ് ഇൻസ്പെക്ടറെ അധിക്ഷേപിച്ച് ഡിസിപി എം ഹേമലത

Related Articles

Post Your Comments


Back to top button