KeralaLatest NewsNews

മന്ത്രി പദവി സ്വകാര്യ താല്‍പര്യത്തിനായി ദുരുപയോഗം ചെയ്തു ; കെ ടി ജലീലിന്റെ ഹർജിയിൽ ഹൈക്കോടതി ഉത്തരവ് ഇന്ന്

കൊച്ചി : ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട ലോകായുക്ത ഉത്തരവിനെതിരെ രാജിവച്ച്‌ മന്ത്രി കെ ടി ജലീല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 1.45 ഓടെയാകും ഹൈക്കോടതി വിധി. ജലീലിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെയാണ് കോടതി വിധി പറയാന്‍ മാറ്റിയത്. ജലീലിനെതിരായ ലോകായുക്ത ഉത്തരവ് സംസ്ഥാന സര്‍ക്കാരിന് കൈമാറിയതിനു പിന്നാലെ മുഖ്യമന്ത്രി ഇടപെട്ട് ജലീലിനെ കൊണ്ട് രാജിവപ്പിച്ചിരുന്നു ബന്ധുനിയമനത്തിനായി കെ.ടി. ജലീല്‍ അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാലംഘനവും നടത്തിയെന്നും അദ്ദേഹത്തിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നുമാണ് 80 പേജുള്ള ലോകായുക്ത ഉത്തരവില്‍ പറയുന്നത്.

Also Read:ഇതാണ് ആ സൂപ്പർ ഹീറോ, സ്വന്തം ജീവൻ പണയപ്പെടുത്തി മയൂർ കാണിച്ച സാഹസത്തിന് റെയിൽവേയുടെ ആദരം

ലോകായുക്ത നിയമത്തിലെ 14ാം വകുപ്പ് പ്രകാരമാണ് ഈ ഉത്തരവ്. ലോകായുക്ത കണ്ടെത്തലുകളും തെളിവുകളുടെ പകര്‍പ്പും സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി ജലീലിന്റെ പിതൃസഹോദരന്റെ മകന്‍ കെ.ടി. അദീബിനെ ചട്ടവിരുദ്ധമായി നിയമിച്ചതായി ആരോപിച്ചായിരുന്നു ഹര്‍ജി. അദീബിനെ നിയമിക്കാന്‍ ജനറല്‍ മാനേജരുടെ വിദ്യാഭ്യാസ യോഗ്യതയില്‍ മന്ത്രി മാറ്റം വരുത്തിയതായും നിയമനം ക്രമവിരുദ്ധമാണെന്നും ലോകായുക്ത കണ്ടെത്തിയിരുന്നു.

മന്ത്രി പദവി സ്വകാര്യ താല്‍പര്യത്തിനായി ദുരുപയോഗം ചെയ്യുകയും അതുവഴി സത്യപ്രതിജ്ഞാലംഘനവും നടത്തിയെന്നും തെളിവ് സഹിതം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നുമാണ് ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നത്.
എന്നാല്‍ ഈ ഉത്തരവ് ചട്ടവിരുദ്ധമാണെന്ന് ജലീലിന്റെ വാദം. തനിക്കെതിരായ ആരോപണത്തില്‍ പ്രാഥമിക അന്വേഷണമോ അന്തിമ പരിശോധനയോ നടത്തിയിട്ടില്ല. ചട്ടങ്ങള്‍ പാലിക്കാതെയാണ് ലോകായുക്ത നടപടി സ്വീകരിച്ചതെന്നും അതിനാല്‍ ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നുമാണ് ജലീല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button