Latest NewsNewsSaudi ArabiaGulf

ഹൃദയാഘാതം മൂലം പ്രവാസി മലയാളി സൗദിയിൽ മരിച്ചു

റിയാദ്: പ്രവാസി മലയാളി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി സന്തോഷ് കുമാര്‍ (53) ആണ് മരിച്ചിരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദി ജര്‍മന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം സംഭവിച്ചത്. ഭാര്യ – മായാകുമാരി. മകള്‍ – സൗമ്യ.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, കൊല്ലം ജില്ലാ സെക്രട്ടറി ഫിറോസ്‍ഖാന്‍ കൊട്ടിയം, ശിഹാബ് പുത്തോയത്ത്, യൂസിഫ്, നൗഷാദ്, മഹ്‍ബൂബ് കണ്ണൂര്‍ തുടങ്ങിയവര്‍ രംഗത്തുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button