Latest NewsFootballNewsSports

ഇബ്രാഹിമോവിച്ച് സസുവോളക്കെതിരായ മത്സരത്തിൽ കളിക്കില്ല

എസി മിലാൻ സൂപ്പർ സ്‌ട്രൈക്കർ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് വീണ്ടും പരിക്കിന്റെ പിടിയിൽ. മസിൽ ഇഞ്ച്വറിയാണ് താരത്തിന് വിനയായത്. ഇതോടെ ഇന്ന് നടക്കുന്ന സസുവോളയ്ക്ക് എതിരായ മത്സരത്തിൽ ഇബ്രാഹിമോവിച്ച് കളിക്കില്ല. സസ്പെൻഷൻ കാരണം ജെനോവയ്ക്ക് എതിരായ കഴിഞ്ഞ മത്സരത്തിലും ഇബ്രാഹിമോവിച്ച് കളിച്ചിരുന്നില്ല. പരിക്ക് കാരണം അവസാന രണ്ടു മാസങ്ങളായി ഇടയ്ക്കിടെ ടീമിന് പുറത്താണ് താരം.

17 മത്സരങ്ങളിൽ നിന്ന് 15 ഗോളുമായി ഇബ്രാഹിമോവിചാണ് എസി മിലാന്റെ ലീഗിലെ ഈ സീസണിലെ ടോപ് സ്‌കോറർ. ഇബ്രാഹിമോവിച്ചിനെ കൂടാതെ ഡിഫൻഡർ തിയോ ഫെർണാണ്ടസും പരിക്ക് കാരണം ഇന്നിറങ്ങില്ല. 31 മത്സരങ്ങളിൽ നിന്ന് 66 പോയിന്റുള്ള മിലാന് ഇന്നത്തെ മത്സരം ഏറെ നിർണ്ണായകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button