Latest NewsNewsIndia

കോവിഡ്​ ഡ്യൂട്ടിയിൽ സജീവമായി​ ഗർഭിണിയായ പൊലീസ് ഓഫിസർ

പൊരിവെയിലത്ത്​ ​കോവി‍ഡ് ഡ്യൂട്ടി ചെയ്യുന്ന ഗർഭിണിയായ പൊലീസ്​ ഉദ്യോഗസ്​ഥയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഛത്തീസ്​ഗ‍ഡിലെ ഡി.എസ്​.പി ശിൽപ സാഹു ആണ്​ വെയിലും ചൂടും വകവെക്കാതെ ജനങ്ങളോട് കോവിഡ്ക്കാല സുരക്ഷകൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് നിരത്തിൽ സജീവമായിട്ടുള്ളത്​.

കൈയിൽ ലാത്തിയുമേന്തി ട്രാഫിക് നിയന്ത്രിക്കുകയും വാഹനങ്ങളിൽ എത്തുന്നവ​​രോട്​ വിവരങ്ങൾ ആരായുകയും ചെയ്യുന്ന ശിൽപയാണ് വീഡിയോയിലുള്ളത്. തന്‍റെ ആരോഗ്യം പോലും വകവെക്കാതെ നിയമങ്ങൾ പാലിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുന്ന ശിൽപയെ അഭിനന്ദിച്ച്​ നിരവധി പേരാണ്​ രംഗത്തെത്തിയത്.

Read Also  :  കോട്ടയത്തെ സർക്കാർ ഓഫീസുകളിൽ പൊതുജനങ്ങളുടെ സന്ദർശനത്തിന് നിയന്ത്രണം

സംസ്​ഥാനത്തെ മുതിർന്ന ഐ.എ.എസ്​ ഓഫിസറായ ദീപാൻശു കബ്ര അടക്കമുള്ളവർ ശിൽപയുടെ കർത്തവ്യബോധത്തെ അഭിനന്ദിച്ചു. ഛത്തീസ്​ഗ‍ഡിലെ ബസ്താർ ഡിവിഷനിലെ ദന്തേവാഡയിലെ മാവോയിസ്റ്റ് ഭീഷണി നേരിടുന്ന പ്രദേശത്താണ് ശിൽപ ഡ്യൂട്ടി ചെയ്യുന്നത്​.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button