KeralaLatest NewsNews

പിണറായി സർക്കാരിന്റെ കുരുട്ടു ബുദ്ധി തുറന്നു കാട്ടി സന്ദീപ് വാചസ്പതി

എല്ലാ മരണങ്ങളും ആന്റിജെൻ നെഗറ്റീവായതിനു ശേഷമാണു ഉണ്ടാവുക. അതിനെ സർക്കാർ നോൺ കോവിഡ്‌ മരണമാക്കുകയും ചെയ്യും.

ആലപ്പുഴ : സോഷ്യൽ മീഡിയയിൽ സജീവമായ ബിജെപി നേതാവ് സന്ദീപ് വാചസ്പതി സമകാലിക വിഷയങ്ങളിൽ തന്റെ നിലപാട് പലപ്പോഴും രേഖപ്പെട്ടുത്താറുണ്ട്. കോവിഡ് വ്യാപന ഘട്ടത്തിൽ കേരള സർക്കാരിന്റെ പുതിയ കോവിഡ്‌ ഡിസ്ചാർജ്ജ്‌ മാർഗരേഖ നിലവിൽ വന്നു. ഇതിനെക്കുറിച്ചു അരുൺ എൻഎം കുറിച്ച പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് സന്ദീപ് വാചസ്പതി.

പിണറായി സർക്കാരിന്റെ കുരുട്ടു ബുദ്ധി എന്ന തലക്കെട്ടോടെയാണ് സന്ദീപ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. സമൂഹമാധ്യമത്തിൽ ചർച്ചയാകുന്നു പോസ്റ്റ് ഇങ്ങനെ..

read also:കോവിഡ് നെഗറ്റീവായി വീട്ടിലെത്തിയതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകൾ; മലപ്പുറത്ത് യുവാവ് മരിച്ചു

”കേരള സർക്കാറിന്റെ പുതിയ കോവിഡ്‌ ഡിസ്ചാർജ്ജ്‌ മാർഗരേഖ നിലവിൽ വന്നു.
കഴിഞ്ഞ ജൂണീൽ ഐ സി എം ആർ ഏർപ്പെടുത്തിയ യുക്തിസഹമായ മാർഗരേഖയുടെ ചില ഭാഗങ്ങൾ അവസാനം 10 മാസങ്ങൾക്ക്‌ ശേഷം കേരളവും അംഗീകരിച്ചു.
കാറ്റഗറി എ , ബി. ക്കു ആന്റിജെൻ ടെസ്റ്റ്‌ ചെയ്യാതെ തന്നെ രോഗ ലക്ഷണമില്ലെങ്കിൽ ഡിസ്ചാർജ്ജ്‌ ചെയ്യാമെന്നും ഐസൊലേഷൻ അവസാനിപ്പിക്കാമെന്നും അംഗീകരിച്ചു. എന്നാൽ 10 ദിവസം കഴിഞ്ഞാൽ രോഗവ്യാപന സാദ്ധ്യത തീരെയില്ലെങ്കിലും പിന്നേയും 7 ദിവസം കൂടി ഐസൊലേഷൻ വേണമെന്ന അയുക്തിക നിർദ്ദേശം ഇതിലും സ്ഥാനം പിടിച്ചു
മരണങ്ങൾ കുറച്ച്‌ കാണിക്കാനായിരുന്നു കേരള സർക്കാർ മാത്രം ഈ 10 ദിവസത്തിനു ശേഷമുള്ള ആന്റിജെൻ ടെസ്റ്റ്‌ നിർബന്ധമാക്കിയിരുന്നത്‌. ഒരു വിധം എല്ലാ മരണങ്ങളും ആന്റിജെൻ നെഗറ്റീവായതിനു ശേഷമാണു ഉണ്ടാവുക. അതിനെ സർക്കാർ നോൺ കോവിഡ്‌ മരണമാക്കുകയും ചെയ്യും.

read also:കോവിഡ് ഉണ്ടെന്നു സംശയിക്കുന്നവർ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

ആ കുറച്ച്‌ കാണിക്കൽ തുടരാൻ ബുദ്ധിപൂർവ്വവും യുക്തിരഹിതവുമായ ഒരു നിർദ്ദേശം ഇതിൽ തിരുകി കയറ്റി.

കാറ്റഗറി സി ക്കാർ മാത്രമെ മരിക്കു. അവർക്ക്‌ 14 ദിവസം കഴിഞ്ഞാൽ ആന്റിജെൻ ടെസ്റ്റ്‌ ഇപ്പോഴും വേണം. എന്തിനാണാവോ? ലോകത്തിൽ എവിടേയും ഇല്ലാത്ത ഈ നിർദ്ദേശം മരണം കുറച്ച്‌ കാണിക്കാൻ വേണ്ടി മാത്രമാണു. മരണങ്ങൾ ഭൂരിഭാഗവും നടക്കുന്നത്‌ മൂന്നാമത്തേയും നാലാമത്തേയും ആഴ്ചയാണു.

സത്യത്തേയും കണക്കുകളുടെ സുതാര്യതയേയും ബലികൊടുത്ത്‌ കേരളത്തിന്റെ കൊവിഡ്‌ യശസ്സ്‌ വാനോളമുയർത്താനുള്ള ഈ അപാര ബുദ്ധിക്കു എന്റെ🙏

 

shortlink

Related Articles

Post Your Comments

Related Articles


Back to top button