NewsFootballSports

ഭാവിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനാകാൻ ആഗ്രഹമുണ്ട്: ബ്രൂണൊ ഫെർണാണ്ടസ്

ഭാവിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനാകാൻ ആഗ്രഹമുണ്ടെന്നറിയിച്ച് പോർച്ചുഗീസ് സൂപ്പർതാരം ബ്രൂണൊ ഫെർണാണ്ടസ്. തന്റെ ആരാധകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബ്രൂണൊ ഫെർണാണ്ടസ്. ഭാവിയിൽ പരിശീലകനായി ഫുട്‍ബോളിനൊപ്പം തുടരാനാണ് താൻ ആഗ്രഹിക്കുന്നത്. അത് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന്റെ തന്നെ പരിശീലകനാവുകയാണെങ്കിൽ ഏറെ സന്തോഷമെന്നും താരം പറഞ്ഞു.

ഭാവിൽ താൻ പരിശീലകനാണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ തന്നെ ഈ ക്ലബിന്റെ പരിശീലകനാക്കാൻ വേണ്ടി ക്ലബിനോട് അഭ്യർത്ഥിക്കണമെന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡാണ് ഏറ്റവും വലിയ ക്ലബെന്നും ആ ക്ലബിന്റെ പരിശീലകനാകുന്നതാണ് ഏറ്റവും വലിയ കാര്യമാണെന്നും ബ്രൂണൊ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button