CinemaMollywoodLatest NewsNewsEntertainmentKollywood

കാർത്തി നായകനാകുന്ന ‘സർദാർ’; ഫസ്റ്റ് ലുക്ക് പുറത്ത്, രജിഷ വിജയൻ പ്രധാന വേഷത്തിൽ

ധനൂഷിന്റെ കർണ്ണന് ശേഷം രജിഷ വിജയൻ കാർത്തിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു.

ധനൂഷിന്റെ കർണ്ണന് ശേഷം രജിഷ വിജയൻ കാർത്തിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു. പിഎസ് മിത്രന്റെ സംവിധാനത്തിൽ കാർത്തി നായകനാകുന്ന ‘സർദാർ’ എന്ന ചിത്രത്തിലാണ് താരം പ്രധാന വേഷത്തിലെത്തുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു .

പി എസ് മിത്രനോടൊപ്പം സഹകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് അറിയിച്ചുക്കൊണ്ടാണ് സിനിമയുടെ മോഷൻ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ കാർത്തി പങ്കുവെച്ചത്. അടുത്ത സാഹസം കാർത്തിക്കൊപ്പമാണെന്നാണ് മോഷൻ പോസ്റ്റർ പങ്കുവെച്ചുക്കൊണ്ട് പി എസ് മിത്രൻ കുറിച്ചത് .

രാശി ഖന്നയാണ് ചിത്രത്തിലെ മറ്റൊരു നായിക വേഷം ചെയ്യുന്നത്. വൃദ്ധന്റെ ഗെറ്റപ്പിലാണ് മോഷൻ പോസ്റ്ററിൽ കാർത്തിയെ അവതരിപ്പിച്ചിരിക്കുന്നത്. ജിവി പ്രകാശ് ആണ് സംഗീതം. ജോർജ് സി വില്യംസ് ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രിൻസ് പിക്‌ചേഴ്‌സിന്റെ ബാനറിൽ ലക്ഷ്മൺ കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. സുൽത്താനാണ് കാർത്തിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button