KeralaLatest NewsNews

ചെറിയ ആളുകളേ പോലും പരി​ഗണിക്കുന്ന ഒരാളായിരുന്നു കരുണാകരൻ; എം.ടി രമേശ്‌

തിരുവനന്തപുരം : എതിര്‍ പാര്‍ട്ടിക്കാരനായിരുന്നിട്ടും കെ.കരുണാകരനോട് വളരയധികം ഇഷ്ടവും ബഹുമാനവും തോന്നിയിട്ടുണ്ടെന്ന് കോഴിക്കോട് നോര്‍ത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി എം.ടി രമേശ്‌.  ചെറിയ ആളുകളേ പോലും പരി​ഗണിക്കുന്ന ഒരാളാണ് കരുണാകരൻ എന്നും എം.ടി രമേശ്‌ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നമ്മളേപ്പോലുള്ള വളരെ ജൂനിയറായ ആളുകളോട് നന്നായി ചെയ്യുന്നുണ്ട്, ഇനിയും നന്നായി ചെയ്യണം എന്നൊക്കെ പറയുമ്പോൾ വലിയ കാര്യമായിട്ടാണ് ഞാൻ എടുത്തിട്ടുള്ളത്. അദ്ദേഹത്തിനത് പറയേണ്ട ആവശ്യമില്ലായിരിക്കാം. മാരാർജി മറ്റുള്ളവരെ എങ്ങനെയാണോ അം​ഗീകരിക്കുന്നത് അതുപോലെ എതിർ പാർട്ടിയിൽ താൻ കണ്ടിട്ടുള്ള ഒരാൾ കെ. കരുണാകരനാണെന്നും എം.ടി. രമേശ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button