CricketLatest NewsNewsSports

ഒന്നാമത് എത്താന്‍ ബാംഗ്ലൂര്‍, നിലമെച്ചപ്പെടുത്താന്‍ പഞ്ചാബ്; ഐപിഎല്ലില്‍ ഇന്ന് കോഹ്‌ലിയും രാഹുലും നേര്‍ക്കുനേര്‍

അഹമ്മദാബാദില്‍ രാത്രി 7.30നാണ് മത്സരം

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പഞ്ചാബ് കിംഗ്‌സിനെ നേരിടും. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ ബാംഗ്ലൂരും നില മെച്ചപ്പെടുത്താന്‍ പഞ്ചാബും കച്ചമുറുക്കുമ്പോള്‍ പോരാട്ടം കടുക്കുമെന്ന് ഉറപ്പാണ്. അഹമ്മദാബാദില്‍ രാത്രി 7.30നാണ് മത്സരം.

Also Read: വോട്ടെണ്ണല്‍ ദിനത്തില്‍ എല്ലാവരും വീട്ടില്‍ ഇരിക്കണം; ഇല്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളിലെ അവസ്ഥ ഉണ്ടാകും: ആരോഗ്യമന്ത്രി

കളിച്ച ആറ് മത്സരത്തില്‍ അഞ്ചിലും ജയിച്ച ആത്മവിശ്വാസത്തിലാണ് കോഹ്‌ലിയും സംഘവും ഇറങ്ങുന്നത്. എന്നാല്‍ ആറ് മത്സരങ്ങളില്‍ നാല് എണ്ണത്തിലും പരാജയപ്പെട്ടാണ് പഞ്ചാബ് എത്തുന്നത്. അതിനാല്‍ തന്നെ ഇന്നത്തെ മത്സരത്തില്‍ പഞ്ചാബിന് ജയം അനിവാര്യമാണ്. പേരുകേട്ട മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ ആരും ഫോമിലേയ്ക്ക് ഉയരാത്തതാണ് പഞ്ചാബിന് തലവേദനയാകുന്നത്. അതേസമയം, സൂപ്പര്‍ താരങ്ങളെല്ലാം ഫോമിലാണെന്നത് ആര്‍സിബിയുടെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു.

പഞ്ചാബിന് വേണ്ടി നായകന്‍ കെ.എല്‍ രാഹുല്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിട്ടുള്ളത്. കൂറ്റനടിക്കാരനായ ക്രിസ് ഗെയ്ല്‍ ഇതുവരെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നട്ടില്ല. മായങ്ക് അഗര്‍വാള്‍ വലിയ ഇന്നിംഗ്‌സുകള്‍ കാഴ്ചവെക്കാത്തതും പഞ്ചാബിന് തിരിച്ചടിയായിട്ടുണ്ട്. മറുഭാഗത്ത് മലയാളി താരം ദേവ്ദത്ത് പടിക്കലും കോഹ്‌ലിയും മാക്‌സ്‌വെല്ലും ഡിവില്യേഴ്‌സും ഏത് ബൗളിംഗ് നിരയ്ക്കും വെല്ലുവിളിയാണ്. പര്‍പ്പിള്‍ ക്യാപ് തലയിലുള്ള ഹര്‍ഷല്‍ പട്ടേലാണ് ബൗളിംഗില്‍ ആര്‍സിബിയുടെ തുറുപ്പ് ചീട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button