Latest NewsNewsSaudi ArabiaGulf

നൂറിലേറെ ഉല്‍പ്പന്നങ്ങള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സൗദി

റിയാദ്: രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന 100 ലേറെ ഉല്‍പ്പന്നങ്ങള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനുള്ള തീരുമാനവുമായി സൗദി. സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. ഇതിനായുളള കരട് നിയമം ഇതിനകം തയ്യാറായിക്കഴിഞ്ഞു. ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ സൗദിയില്‍ പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷത്തോടെ ഇത് നടപ്പിലാക്കാനാണ് പദ്ധതി.

Read Also : ഇത്തരത്തിലുള്ള മാസ്‌ക്കുകള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍

മാംസത്തിനും അതുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്കും മാത്രമാണ് നിലവില്‍ സൗദി അറേബ്യ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് വ്യവസ്ഥ ചെയ്യുന്നത്. എന്നാല്‍ ഇത് കൂടുതല്‍ ഉല്‍പ്പന്നങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. പാല്‍, ചീസ്, തൈര്, മോര് തുടങ്ങിയ പാല്‍ ഉല്‍പ്പന്നങ്ങള്‍, ഭക്ഷ്യ എണ്ണ, പശുവിന്‍ നെയ്യ് തുടങ്ങിയ എണ്ണകള്‍, ബിസ്‌ക്കറ്റ്, ചോക്കലേറ്റ്, കേക്ക്, കാന്‍ഡി, ജെല്ലി തുടങ്ങിയ ബേക്കറി ഉല്‍പ്പന്നങ്ങള്‍, പാസ്ത, പിസ്സ, നൂഡില്‍സ് തുടങ്ങിയ ഫ്രോസണ്‍ ഫുഡ് ഇനങ്ങള്‍, എനര്‍ജി-സ്‌പോര്‍ട്‌സ് ഡ്രിങ്കുകള്‍, ജ്യൂസുകള്‍, സോസുകള്‍, ന്യൂട്രീഷന്‍ സപ്ലിമെന്റുകള്‍, ബേബി ഫുഡുകള്‍ തുടങ്ങി കൂടുതല്‍ കാലം സൂക്ഷിച്ചുവയ്ക്കാവുന്ന ഭക്ഷണപാനീയങ്ങള്‍ക്കാണ് പുതുതായി ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button