Latest NewsKeralaNews

കേരളം ആരു ഭരിക്കണമെന്ന് ബിജെപിയും താനും ചേര്‍ന്ന് തീരുമാനിക്കും; പി സി ജോര്‍ജ്

ഇന്നലെ മുതല്‍ കേള്‍ക്കുന്നത് നേമത്ത് മാത്രമേ ബി.ജെ.പിക്ക് കിട്ടൂവെന്നാണെന്നും പി സി ജോര്‍ജ്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ മണിക്കൂറുകൾ മാത്രം. കേരളത്തിൽ ഇത്തവണ തൂക്കു മന്ത്രിസഭാ ആയിരിക്കുമെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. ആരു ഭരിക്കണമെന്ന് താനും ബി.ജെ.പിയും ചേര്‍ന്ന് തീരുമാനിക്കുമെന്ന് പി.സി. ജോര്‍ജ് ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു.
.

read also: തിങ്കളാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന വാർത്തയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

പൂഞ്ഞാറില്‍ താന്‍ 50,000 വോട്ടു നേടി ജയിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. യു.ഡി.എഫിന് അറുപത്തിയെട്ടും എല്‍.ഡി.എഫിന് എഴുപതും ബി.ജെ.പിക്ക് ഒരു സീറ്റും കിട്ടും. കെ. സുരേന്ദന്‍ വിജയിക്കുമെന്ന് നൂറ് ശതമാനം വിശ്വസിച്ചിരുന്നു. എന്നാല്‍ ഇന്നലെ മുതല്‍ കേള്‍ക്കുന്നത് നേമത്ത് മാത്രമേ ബി.ജെ.പിക്ക് കിട്ടൂവെന്നാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button