KeralaLatest NewsNews

മാണി സി കാപ്പന്‍റെ വിജയം വോട്ട്​ കച്ചവടത്തിലൂടെ ; പ്രതികരണവുമായി ജോസ്​.കെ.മാണി

കോട്ടയം : മാണി.സി കാപ്പന്റെ വിജയം വോട്ട് കച്ചവടത്തിലൂടെയാണെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാനും പാലായിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയുമായ ജോസ് കെ. മാണി.കോട്ടയത്ത് തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള ചരിത്രം തിരുത്തിയെഴുതുവാന്‍ ഈ തിരഞ്ഞെടുപ്പിലൂടെ കഴിഞ്ഞു. ഇടത് സര്‍ക്കാരിന് തുടര്‍ ഭരണം ലഭിക്കുവാനും അതില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കും പങ്കു ചേരുവാന്‍ കഴിഞ്ഞു എന്നുള്ളതില്‍ അഭിമാനം ഉണ്ട്. എന്നാൽ പാലായില്‍ പരാജയപ്പെട്ടു എന്നത് അംഗീകരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

Read Also  : സെഞ്ച്വറി അടിച്ച് ക്യാപ്റ്റന്‍; കേരളമാകെ ഇടതുതരംഗം, തുടര്‍ഭരണം ഉറപ്പാക്കി ഇടതുമുന്നണി

യുഡിഎഫിന്റെ സ്ഥാനാര്‍ഥിയെ അംഗീകരിക്കുന്നു. പക്ഷേ, ഈ വിജയത്തിന് പിന്നില്‍ വലിയ വോട്ട് കച്ചവടം ഉണ്ട്. ബി.ജെ.പിയുമായി വോട്ട് കച്ചവടം നടത്തിയെന്നും ജോസ് കെ. മാണി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button