KeralaLatest NewsNews

കോണ്‍ഗ്രസിന്റെ ദയനീയ പരാജയം, പ്രതികരിച്ച് ശശി തരൂര്‍ ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പില്‍ 41 സീറ്റുകളില്‍ ഒതുങ്ങി

ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പില്‍ 41 സീറ്റുകളില്‍ ഒതുങ്ങിയ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ ഒളിയമ്പുമായി ശശീ തരൂര്‍ എംപി. പാര്‍ട്ടിയെ നവീകരിക്കാനും പുനരുജ്ജീവിപ്പിക്കാനുമുളള ജോലികള്‍ മുന്നിലുണ്ടെന്നായിരുന്നു ശശി തരൂര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത്.

Read Also : നേമം ബി.ജെ.പിക്ക് നഷ്ടമായതിനു പിന്നില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ മുന്‍ എം.എല്‍.എ രാജഗോപാലിന്റെ ആ വാക്കുകള്‍

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കേരളയിലെ തന്റെ സഹപ്രവര്‍ത്തകര്‍ക്കും, കൂട്ടുകാര്‍ക്കും നിരാശയുടേതാണ് വോട്ടെണ്ണല്‍ ദിനം. നിങ്ങള്‍ നന്നായി പോരാടി. നിങ്ങളുടെ അര്‍പ്പണ ബോധവും ഊര്‍ജ്ജവുമാണ് പാര്‍ട്ടിയുടെ ഏറ്റവും വലിയ കരുത്ത്. നമ്മള്‍ നിരാശപ്പെടേണ്ട സാഹചര്യമില്ല. നമ്മുടെ പാര്‍ട്ടിയെ കൂടുതല്‍ നവീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും, ജനങ്ങളെ സേവിക്കുന്നതിനും ഇനിയും പ്രവര്‍ത്തിക്കാം- തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button