COVID 19Latest NewsNewsSaudi ArabiaGulf

സൗദിയിൽ പുതുതായി കോവിഡ് ബാധിച്ചത് 953 പേർക്ക്

ജിദ്ദ: സൗദിയിൽ പുതുതായി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ഇന്ന് 953 പേർക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 1,038 പേർ രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 4,20,301 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,03,702 ഉം ആയി ഉയർന്നു.

രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,607 പേർ നിലവിൽ കോവിഡ് ചികിത്സയിലുണ്ട്. ഇവരിൽ 1,359. പേരുടെ നില അതീവ ഗുരുതരമാണ്. കോവിഡ് ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ചികിത്സയിലുണ്ടായിരുന്നവരിൽ 13 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 6,992 ആയി.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.66 ശതമാനവുമാണ്. ഏറ്റവും കൂടുതൽ രോഗികളുള്ളത് റിയാദ് പ്രവിശ്യയിലാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 386, മക്ക 244, കിഴക്കൻ പ്രവിശ്യ 117, മദീന 45, അസീർ 40, അൽ ഖസീം 30, ജീസാൻ 28, ഹാഇൽ 23, തബൂക്ക് 18, വടക്കൻ അതിർത്തി മേഖല 7, അൽബാഹ 7, അൽ ജൗഫ് 5, നജ്റാൻ 3.

shortlink

Related Articles

Post Your Comments

Related Articles


Back to top button