KeralaLatest News

നേമത്ത് മുരളി വന്നത് ജയിക്കാനല്ല, വോട്ട് ഭിന്നിപ്പിച്ച് കുമ്മനത്തെ തോൽപ്പിക്കാൻ: നടന്നത് വലിയ ഗൂഢാലോചന

'കോടികൾ ഇറക്കി, മുരളി വന്നു. തോറ്റാലും കൈയിലുള്ള എംപി സ്ഥാനം നിലനിർത്താം. കൂടാതെ കനത്ത ഫണ്ടും. ലക്ഷ്യം നടന്നു. ഹിന്ദു വോട്ടുകൾ പലയിടത്തായി ചിതറി'

തിരുവനന്തപുരം: നേമത്ത് നടന്നത് വലിയ ഗൂഢാലോചനയെന്ന് സോഷ്യൽ മീഡിയ. ഹിന്ദുഭൂരിപക്ഷമുള്ള നേമത്ത് വലിയ തരത്തിലുള്ള ഗൂഢാലോചനയിൽ ഉണ്ടായ പദ്ധതിയായിരുന്നു നടപ്പിലാക്കിയത്. ‘ലോഹം മുറിക്കേണ്ടത് ലോഹം കൊണ്ടാവണം. അതിന്റെ ഭാഗമായിരുന്നു കെ .മുരളീധരൻറെ വരവ്. മുരളിയുടെ ജയം അല്ല, ഹിന്ദുവോട്ടുകളിൽ വിള്ളൽ വരുത്തുകയാണ് ലക്ഷ്യം. കോടികൾ ഇറക്കി, മുരളി വന്നു. തോറ്റാലും കൈയിലുള്ള എംപി സ്ഥാനം നിലനിർത്താം. കൂടാതെ കനത്ത ഫണ്ടും. ലക്ഷ്യം നടന്നു. ഹിന്ദു വോട്ടുകൾ പലയിടത്തായി ചിതറി.’

‘എന്നാൽ ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കുകയും കൃത്യമായി ശിവൻകുട്ടി ജയിക്കുകയും ചെയ്തു’ എന്നാണ് പലരുടെയും അഭിപ്രായം. 2016 -ൽ ഓ രാജഗോപാൽ ജയിച്ചത് 67813 വോട്ട് നേടിയാണ്. അന്ന് രണ്ടാം സ്ഥാനത്തായ വി. ശിവന്‍കുട്ടിക്ക് 59412 വോട്ട് കിട്ടി. യു.ഡി.എഫിലെ വി. സുരേന്ദ്രന്‍പിള്ളയ്ക്ക് കിട്ടിയത് വെറും 13860 വോട്ടും. എന്നാൽ 2021 ൽ എല്‍.ഡി.എഫിലെ ശിവന്‍കുട്ടിക്ക് 55837 വോട്ട് കിട്ടിയപ്പോള്‍ കുമ്മനം രാജശേഖരന് ലഭിച്ചത് 51888 വോട്ടാണ്. യു.ഡി.എഫിലെ കെ. മുരളീധരന്‍ 36524 വോട്ട് നേടുകയും ചെയ്തു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് നേമം മണ്ഡല പരിധിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിനേക്കാള്‍ 12000 വോട്ടിന്റെ ലീഡുണ്ടായിരുന്നു. കുമ്മനത്തിന് 58000 വോട്ട് ലഭിച്ചപ്പോള്‍ ശശിതരൂരിന് ലഭിച്ചത് 46000 വോട്ട്. എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തായി. ഇതിൽ കുമ്മനത്തിനു കിട്ടാതായ വോട്ടുകളാണ് ഇപ്പോൾ മുരളീധരൻ പിടിച്ചത്. ഇക്കഴിഞ്ഞ നഗരസഭാതിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് മണ്ഡലത്തില്‍ മുന്‍തൂക്കമുണ്ടായിരുന്നു.

read also: പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ഇനി മത്സരിക്കാനില്ലെന്ന് പത്മജ വേണുഗോപാല്‍

രാജഗോപാല്‍ പിടിച്ചതില്‍ നിന്ന് 15,000 വോട്ട് മുരളീധരന്‍ ഇത്തവണ തിരിച്ചുപിടിച്ചതായാണ് നിഗമനം. ശിവന്‍കുട്ടിക്ക് കിട്ടിക്കൊണ്ടിരുന്ന ന്യൂനപക്ഷവോട്ടില്‍ പകുതിയെങ്കിലും മുരളീധരന്‍ പിടിക്കുമെന്ന് ബി.ജെ.പി പ്രതീക്ഷിച്ചെങ്കിലും 4000 വോട്ടുമാത്രമേ പിടിച്ചുള്ളുവെന്നാണ് വിലയിരുത്തല്‍. നേമം ബിജെപിയുടെ ഉറച്ച മണ്ഡലം തന്നെയായിരുന്നു. ഇവിടെ അട്ടിമറികൾ നടന്നില്ലായിരുന്നെങ്കിൽ അക്കൗണ്ട് നിലനിന്നേനെയെന്നും നിരീക്ഷിക്കുന്നുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നതും ഇതേ നയം ആണെന്നാണ് പലരുടെയും അഭിപ്രായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button