Latest NewsNewsIndia

ബംഗാളിലെ ജനത ചരിത്രപരമായ തെറ്റ്​ ആവര്‍ത്തിച്ചു; തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ വിജയത്തിൽ പ്രതികരിച്ച് ബിജെപി എം.പി

കൊല്‍ക്കത്ത : ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ വിജയത്തിൽ പ്രതികരിച്ച് ബിജെപി എം.പി ബബുള്‍ സുപ്രിയോ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബംഗാളിലെ ജനത ‘ചരിത്രപരമായ തെറ്റ്​’ ആവര്‍ത്തിച്ചുവെന്ന്​ പറഞ്ഞ അദ്ദേഹം തൃണമൂല്‍ നേതാവ്​ മമത ബാനര്‍ജിയെ ‘ക്രൂരയായ സ്​ത്രീ’യെന്ന്​ വിശേഷിപ്പിക്കുകയും ചെയ്​തു.

‘മമത ബാനര്‍ജിയെ ഞാന്‍ അഭിനന്ദിക്കില്ല. ജനങ്ങളുടെ വിധിയെ മാനിക്കുന്നുവെന്ന്​ പറയാന്‍ ആഗ്രഹമില്ല. ബിജെപിക്ക്​ അവസരം നല്‍കാതിരുന്ന ബംഗാളിലെ ജനങ്ങള്‍ ചരിത്രപരമായ തെറ്റ്​ ചെയ്​തുവെന്ന്​ വിശ്വസിക്കുന്നു. അഴിമതിക്കാരെയും കഴിവില്ലാത്തവരെയും ആത്മാര്‍ഥതയില്ലാത്ത സര്‍ക്കാരിനെയും തെരഞ്ഞെടുത്ത്​ ​ക്രൂരയായ സ്​ത്രീയെ വീണ്ടും അധികാര​ത്തിലെത്തിച്ചു. നിയമപാലകനായ ഒരു പൗരനെന്ന നിലയില്‍ ജനാധിപത്യ രാജ്യത്ത്​ ജനങ്ങള്‍ എടുക്കുന്ന തീരുമാനത്തെ അനുസരിക്കും. അത്രമാത്രം. കൂടുതലും ഇല്ല, കുറവും ഇല്ല’ -ബബുള്‍ സുപ്രിയോ കുറിച്ചു.

Read Also  :  നേമത്ത് മുരളി വന്നത് ജയിക്കാനല്ല, വോട്ട് ഭിന്നിപ്പിച്ച് കുമ്മനത്തെ തോൽപ്പിക്കാൻ: നടന്നത് വലിയ ഗൂഢാലോചന

അതേസമയം, ബംഗാളിലെ വിജയത്തില്‍ മമത ബാനര്‍ജിയെ അഭിനന്ദിച്ച്‌​ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം രംഗത്തെത്തിയിരുന്നു. ബംഗാളിന്​ കേന്ദ്രത്തിന്‍റെ പിന്തുണ ഇനിയും തുടരുമെന്നായിരുന്നു മോദിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button