Latest NewsKerala

രോഗികൾക്ക് ബെഡില്ല, ആശുപത്രി കിടക്കകള്‍ പണം വാങ്ങി വിതരണം; തേജസ്വി സൂര്യയുടെ പരാതിയിൽ കര്‍ണാടകയില്‍ 2 അറസ്റ്റ്

കിടക്കകൾ അനുവദിക്കുന്നതിൽ വൻ ഉദ്യോഗസ്ഥ അഴിമതിയുണ്ടെന്ന് തേജസ്വി സൂര്യ ആരോപിച്ചതിന് പിന്നാലെയാണ് പോലീസ് അന്വേഷണം തുടരുന്നത്.

ബെംഗളൂരു: കർണാടകത്തിൽ ആശുപത്രി കിടക്കകൾ പണം വാങ്ങി അലോട്ട് ചെയ്ത രണ്ട് ഉദ്യോഗസ്ഥർ അറസ്റ്റിൽ. ബെംഗളൂരു കൊവിഡ് ഹെൽപ് ലൈനിൽ ജോലി ചെയ്തിരുന്ന നേത്ര, രോഹിത് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ബെംഗളൂരു എംപി തേജസ്വി സൂര്യ നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്.

ഓക്സിജനും ബെഡും ഇല്ലാതെ ജനങ്ങൾ ബുദ്ധിമുട്ടുന്ന അവസരത്തിൽ പലരും ആവശ്യമില്ലാതെ ബെഡ് കരസ്ഥമാക്കുന്നതായി തേജസ്വി സൂര്യ ആരോപിച്ചിരുന്നു. അദ്ദേഹത്തിന്റെ വീഡിയോ വൈറലാണ്.  കിടക്കകൾ അനുവദിക്കുന്നതിൽ വൻ ഉദ്യോഗസ്ഥ അഴിമതിയുണ്ടെന്ന് തേജസ്വി സൂര്യ ആരോപിച്ചതിന് പിന്നാലെയാണ് പോലീസ് അന്വേഷണം തുടരുന്നത്. ഇതിനിടെയാണ് രണ്ടു ഉദ്യോഗസ്ഥർ പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button