COVID 19Latest NewsIndia

കോവിഡ് മുക്തയായ 75കാരി ഡോക്ടറെ കെട്ടിപിടിച്ച് സന്തോഷം പ്രകടിപ്പിച്ചു- വൈറലായി പോസ്റ്റ്

കൊല്‍ക്കത്ത: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് പിടിമുറുക്കുകയാണ്. അതിതീവ്ര വ്യാപനമാണ് നടന്നു കൊണ്ടിരിക്കുന്നത്. നാല് ലക്ഷത്തിനടുത്ത് കേസുകളാണ് ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്. 2.22 ലക്ഷം ആളുകള്‍ ഇതിനോടകം കോവിഡ് ബാധിച്ച് മരിക്കുകയുമുണ്ടായി.

READ MORE: ഇനി മുരളിയും ചെന്നിത്തലയും നിയമസഭ കാണില്ലന്ന് ബിജെപി മൗനമായി ചിന്തിച്ചാല്‍ കാണില്ലെന്ന് ഉറപ്പാണ്; ബി ഗോപാലകൃഷ്ണന്‍

പ്രായമായവര്‍ക്ക് കോവിഡ് വന്നാല്‍ വളരെയധികം ശ്രദ്ധിച്ചില്ലെങ്കില്‍ ജീവന്‍ അപകടത്തിലാകുന്ന സ്ഥിതിയാണ് നിലവില്‍. കോവിഡില്‍ നിന്നും മുക്തയായ പ്രായമായ സ്ത്രീ ഡോക്ടറെ കെട്ടിപ്പിടിച്ച് തന്റെ സ്‌നേഹം അറിയിക്കുന്ന പോസ്റ്റ് ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഹൃദയസ്പര്‍ശിയായ ഈ പോസ്റ്റ് ടാന്‍മോയ് ഡേയെന്നയാളാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കൊല്‍ക്കത്തയിലെ മെഡിക്കല്‍ കോളേജില്‍ എഴുപത്തിയഞ്ചു വയസുകാരി ഡോക്ടറെ കെട്ടിപിടിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് പോസ്റ്റില്‍. പിപിഇ കിറ്റ് ധരിച്ചു നില്‍ക്കുന്ന ഡോ. അവിസിക്ത മല്ലിക്കിനെ കെട്ടിപിടിച്ചാണ് സ്ത്രീ തന്റെ സ്‌നേഹം അറിയിച്ചത്.

https://www.facebook.com/drtanmoydeyofficial/posts/228794909043821?__tn__=%2CO*F

READ MORE: കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ ആശങ്ക; കോഴിക്കോടും എറണാകുളത്തും അതിതീവ്ര വ്യാപനമെന്ന് കേന്ദ്രസര്‍ക്കാര്‍

അവരുടെ കണ്ണു നിറയുന്നുണ്ടായിരുന്നു. ”കോവിഡുമായി 10 ദിവസം യുദ്ധം ചെയ്ത ശേഷം 75 വയസ്സുള്ള ഈ മുത്തശ്ശി സുഖം പ്രാപിച്ച് വീട്ടിലേക്ക് പോയി. അവര്‍ പോകുമ്പോള്‍, അവളെ ചികിത്സിച്ച ഡോക്ടറെ കെട്ടിപ്പിടിക്കുകയും സ്‌നേഹത്തോടെ അനുഗ്രഹിക്കുകയും ചെയ്തു,

” യുവാവ് ചിത്രങ്ങളോടൊപ്പം കുറിച്ചത് ഇങ്ങനെയായിരുന്നു. പോസ്റ്റിന് ഇതിനോടകം ആയിരത്തിലധികം ലൈക്കുകളും രണ്ടായിരത്തിനടുത്ത് ഷെയറുകളും ലഭിച്ചു. ഡോക്ടറെയും ആരോഗ്യ പ്രവര്‍ത്തകരെയും അഭിനന്ദിച്ച് നിരവധി പേരാണ് കമന്റുകളിട്ടത്.

READ MORE: ‘കെ മുരളീധരന്റെ പ്രസ്താവന വിചിത്രം; സിപിഎം വിജയിച്ചതിന്റെ ഉത്തരവാദിത്തം കൂടി അദ്ദേഹം ഏറ്റെടുക്കണം’, കുമ്മനം…

shortlink

Related Articles

Post Your Comments

Related Articles


Back to top button