KeralaCinemaMollywoodLatest NewsNewsEntertainmentKollywood

‘ഞാൻ ഒന്നുമല്ലാതിരുന്നപ്പോൾ എന്നോട് നന്നായി പെരുമാറിയയാളാണ്’; ഉണ്ണി മുകുന്ദൻ

ഞാൻ എപ്പോഴും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിച്ചിരുന്നു. സിനിമയിൽ വരുന്നതിനും മുൻപ് തന്നെ വർഷങ്ങളായി ഞാൻ ആരാധിച്ചു പോന്ന അഭിനേതാക്കളിൽ ഒരാളാണ് അദ്ദേഹം.

ചെറുപ്പക്കാരുടെ പ്രിയ താരമാണ് ഉണ്ണി മുകുന്ദൻ. പൃഥ്വിരാജ് എന്ന നടൻ സഹപ്രവർത്തകനാവും മുൻപേ ഹൃദയത്തോട് ചേർത്തുവയ്ക്കാവുന്ന ഓർമ്മ സമ്മാനിച്ച വ്യക്തിയാണെന്ന് പറയുകയാണ് ഉണ്ണി മുകുന്ദൻ. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ഉണ്ണി അക്കാര്യം വെളിപ്പെടുത്തിയത്.

ഉണ്ണി മുകുന്ദന്റെ വാക്കുകൾ.

‘അന്ന് തന്നെ പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടില്ല. ഒരു പരിപാടി കഴിഞ്ഞ് രാത്രി ഏറെ വൈകി ഒരു ഓട്ടോ പിടിച്ച് തിരികെപോകാൻ നിന്ന ഉണ്ണിയെ കാറിൽ കൊണ്ടുവിടാമെന്നായി പൃഥ്വി. ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി സ്നേഹപൂർവ്വം നിരസിച്ചെങ്കിലും പൃഥ്വിരാജ് അനുവദിച്ചില്ല’. ഉണ്ണി മുകുന്ദൻ പറഞ്ഞു.

‘ഞാൻ ഒന്നുമല്ലാതിരുന്നപ്പോൾ രാജു എന്നോട് നന്നായി പെരുമാറിയയാളാണ്. ഞാൻ ഒരു തുടക്കക്കാരനായിരുന്നു. എന്റെ പേര് പോലും ആരും അറിഞ്ഞ് തുടങ്ങിയിരുന്നില്ല. ആ പെരുമാറ്റം എനിക്ക് ഒരിക്കലും മറക്കാനാവില്ല,’ ഉണ്ണി പറഞ്ഞു.

‘ഞാൻ എപ്പോഴും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിച്ചിരുന്നു. സിനിമയിൽ വരുന്നതിനും മുൻപ് തന്നെ വർഷങ്ങളായി ഞാൻ ആരാധിച്ചു പോന്ന അഭിനേതാക്കളിൽ ഒരാളാണ് അദ്ദേഹം. ആളുകളോട് പെരുമാറുന്ന രീതിയിൽ അദ്ദേഹം ഒരു ജന്റിൽമാൻ ആണ്. അദ്ദേഹം മികച്ചൊരു നടൻ മാത്രമല്ല, അനുകമ്പയുള്ള വ്യക്തിയുമാണ്’. ഉണ്ണി മുകുന്ദൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button