COVID 19Latest NewsNewsIndiaInternational

കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ കൈകോർത്ത് ബാങ്കോക്കിലെ ക്ഷേത്രങ്ങൾ

ബാങ്കോക്ക് : കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ കൈകോർത്ത് തായ് ലാന്റിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ ക്ഷേത്രങ്ങളും . ഇന്ത്യയെ സഹായിക്കുന്നതിനായി ഓക്സിജൻ മാസ്കുകളും , ഓക്സിജൻ കോൺസെൻട്രേറ്ററുകളുമാണ് തായ്‌ലൻഡിലെ പുരാതന ഹിന്ദു സമാജ് ദേവ് ക്ഷേത്രം അയക്കുന്നത് .ഇന്ത്യൻ എംബസിയുമായും റോയൽ തായ് എയർഫോഴ്‌സുമായും ചേർന്നാണ് 100 വർഷം പഴക്കമുള്ള ഈ ഹിന്ദു ക്ഷേത്രം സേവന പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്.

Read Also : വിദേശസഹായങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രത്തോട് ഒരുപിടി ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

മെയ് ഒന്നിന് ക്ഷേത്രത്തിലെ ഭക്തരും, അധികൃതരും ചേർന്ന് 500 ഓക്സിജൻ മാസ്കുകൾക്കൊപ്പം , 15 കോൺസെൻട്രേറ്ററുകളും ഇന്ത്യയിലേക്ക് അയയ്ക്കാൻ ആവശ്യമായ പണം സ്വരൂപിച്ചു. ഇവ ഇന്ത്യയിലേക്ക് എത്തിക്കാനാണ് ക്ഷേത്ര അംഗങ്ങൾ റോയൽ തായ് എയർഫോഴ്‌സിന്റെ സഹായം തേടിയത് . ഉപകരണങ്ങൾ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിക്ക് റോയൽ തായ് എയർഫോഴ്‌സ് കൈമാറി.

അടുത്ത ബാച്ച് മെഡിക്കൽ ഉപകരണങ്ങൾ അയക്കാനായി ക്ഷേത്രം വീണ്ടും പണം സ്വരൂപിച്ച് കഴിഞ്ഞു . ‘ മെഡിക്കൽ ഉപകരണങ്ങൾ ആദ്യ തവണ വിജയകരമായി കയറ്റി അയച്ചു കഴിഞ്ഞു ,ഇനിയും സഹായങ്ങൾ നൽകാനായി ഞങ്ങൾ കൂടുതൽ ഫണ്ട് സ്വരൂപിക്കുകയാണ് . ഈ പ്രയാസകരമായ സമയത്ത് ഇന്ത്യയ്ക്ക് ഞങ്ങളുടെ പിന്തുണ തുടരും. ഇന്ന് ഇന്ത്യക്കായി 10 കോൺസെൻട്രേറ്ററുകൾ കൂടി ഹിന്ദു സമാജ് സംഭാവന ചെയ്തു . തായ്‌ലൻഡിലെ മറ്റ് ഇന്ത്യൻ സംഘടനകളിൽ നിന്നുള്ള സംഭാവനകളും ഇതിനൊപ്പം നൽകിയിട്ടുണ്ട് ‘ ക്ഷേത്രത്തിന്റെ ഓണററി സെക്രട്ടറി സുദീപ് സെഗാൾ പറഞ്ഞു .

shortlink

Related Articles

Post Your Comments

Related Articles


Back to top button