KeralaLatest NewsNewsIndia

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി

നവംബർ 11 മുതൽ പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണ് ബിനീഷ് റിമാന്‍ഡിലുള്ളത്

ബെംഗളൂരു: ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. കേസിൽ നാലാം പ്രതിയാണ് ബിനീഷ്. ഒക്ടോബർ 29നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ അറസ്റ്റ് ചെയ്ത്, നവംബർ 11 മുതൽ പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണ് ബിനീഷ് റിമാന്‍ഡിലുള്ളത്.

കോടിയേരി ബാലകൃഷ്ണന്‍റെ ആരോഗ്യനില തീരെ മോശമാണെന്നും, അടിയന്തിരമായി കുറച്ചു ദിവസത്തേക്കെങ്കിലും നാട്ടില്‍ കുടുംബത്തെ കണ്ടു വരാന്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ബിനീഷിന്‍റെ അഭിഭാഷകന്‍ വാദിച്ചു. ഇതിലെന്താണ് തടസമെന്ന് കോടതിയും ചോദിച്ചു. എന്നാല്‍ ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റർ ജനറല്‍ ഇതിനെ ശക്തമായി എതിർത്തു. മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കേസായതിനാല്‍ ഇടക്കാലജാമ്യം നല്‍കാന്‍ നിയമമില്ലെന്നും ബിനീഷിന്‍റെ ഡ്രൈവറടക്കം കേസിലുൾപ്പെട്ട ചിലർ ഇപ്പോഴും ഒളിവിലാണെന്നും കോടതിയെ അറിയിച്ചു. തുടർന്ന് കേസ് മെയ് 12ന് ആദ്യത്തെതായി പരിഗണിക്കാന്‍ മാറ്റി

READ ALSO:സംസ്ഥാനത്ത് ആദ്യമായി പ്രതിദിന രോഗികളുടെ എണ്ണം 40,000 കടന്നു; പുതിയ കോവിഡ് കണക്കുകള്‍ പങ്കുവെച്ച് മുഖ്യമന്ത്രി

ഡിസംബർ 14ന് ആദ്യ ജാമ്യഹർജി തള്ളിയിയിരുന്നു. ബിനീഷിന്റെ ജാമ്യാപേക്ഷ ഇഡി പ്രത്യേക കോടതി ഫെബ്രുവരി 22ന് തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്

കോടിയേരി ബാലകൃഷ്ണന്റെ അര്‍ബുദാവസ്ഥ ഗുരുതരമാണെന്നും മകനായ താനുള്‍പ്പെടെയുള്ള അടുത്ത കുടുംബാംഗങ്ങളുടെ സാമീപ്യം വേണ്ടതുണ്ടെന്നും അറിയിച്ചു ഹൈക്കോടതിയെ ബിനീഷ് കോടിയേരി സമീപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button