Latest NewsNewsIndia

കര്‍ഷക സമരത്തിന് ശേഷം പഞ്ചാബില്‍ രോഗവ്യാപനവും മരണ നിരക്കും കുതിച്ചുയരുന്നു

കഴിഞ്ഞ ദിവസം 7,514 പേര്‍ക്കാണ് പഞ്ചാബില്‍ കോവിഡ് സ്ഥിരീകരിച്ചത്

ന്യൂഡല്‍ഹി: പഞ്ചാബില്‍ ആശങ്കയായി കോവിഡ് പടരുന്നു. കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനൊപ്പം മരണ നിരക്കിലും വന്‍ വര്‍ധനവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ കുറേ നാളുകളായി പഞ്ചാബില്‍ കോവിഡ് വ്യാപിക്കാന്‍ കാരണം കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധവും അതിനുവേണ്ടിയുള്ള ഒത്തുകൂടലുകളുമാണെന്നാണ് സൂചന.

Also Read: നിയന്ത്രണം ലംഘിച്ച് ധ്യാനം; മൂന്നാറില്‍ നൂറിലേറെ പുരോഹിതര്‍ക്ക് കോവിഡ്, രണ്ട് വൈദികര്‍ മരിച്ചു,അഞ്ച് പേരുടെ നില ഗുരുതരം

കഴിഞ്ഞ ദിവസം മാത്രം 7,514 പേര്‍ക്കാണ് പഞ്ചാബില്‍ കോവിഡ് സ്ഥിരീകരിച്ചത്. 173 പേര്‍ മരിച്ചു. ഇതോടെ മരണ നിരക്ക് 2.3 ശതമാനമായി ഉയര്‍ന്നു. ഇത് രാജ്യത്ത് തന്നെ ഒരു സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണ്. ദിനംപ്രതി കേസുകളുടെ എണ്ണവും മരണ സംഖ്യയും ഉയരുന്നതില്‍ സംസ്ഥാന ആരോഗ്യവകുപ്പ് ആശങ്കയിലാണ്. പഞ്ചാബിലെ മരണ നിരക്ക് ദേശീയ ശരാശരിയേക്കാള്‍(1.1%) മുകളിലാണെന്നതാണ് ആശങ്ക ഇരട്ടിയാക്കുന്നത്.

രോഗവ്യാപനം ഏറ്റവും കൂടുതലുള്ള മഹാരാഷ്ട്രയില്‍ പോലും മരണ നിരക്ക് 2 ശതമാനത്തില്‍ താഴെയാണ്. മഹാരാഷ്ട്രയില്‍ 1.7 ശതമാനവും ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഉത്തര്‍പ്രദേശില്‍ 1.3 ശതമാനവുമാണ് മരണ നിരക്ക്. ഗുജറാത്തില്‍ 1 ശതമാനവും തമിഴ്‌നാട്ടില്‍ 0.7 ശതമാനവുമാണ് മരണ നിരക്ക്. ഈ സാഹചര്യത്തിലാണ് പഞ്ചാബിലെ രോഗവ്യാപനം ഗുരുതരമായി മാറുന്നത്. ബ്രിട്ടീഷ് വകഭേദമാണ് പഞ്ചാബില്‍ വ്യാപകമായി പടരുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

പഞ്ചാബില്‍ ഗ്രാമീണ മേഖലകളിലാണ് മരണ നിരക്ക് വര്‍ധിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മരണങ്ങളില്‍ 58 ശതമാനവും ഗ്രാമീണ മേഖലയിലാണ്. ഏപ്രില്‍ 14ന് ഡല്‍ഹിയിലേയ്ക്ക് മാര്‍ച്ച് നടത്തുമെന്ന് കിസാന്‍ യൂണിയന്‍ നേതാക്കള്‍ അറിയിച്ചിരുന്നു. ഇതുപ്രകാരം ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് ഡല്‍ഹിയിലേയ്ക്കുള്ള മാര്‍ച്ചില്‍ പങ്കെടുത്തത്. ഇതോടെയാണ് ഡല്‍ഹിയില്‍ രോഗവ്യാപനം രൂക്ഷമായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 600ല്‍ അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അമൃത്സര്‍ ജില്ലയില്‍ നിന്നും 15,000ത്തില്‍ അധികം സമരക്കാരെ ഡല്‍ഹിയിലേയ്ക്ക് അയക്കാനാണ് പ്രതിഷേധക്കാര്‍ പദ്ധതിയിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button