COVID 19KeralaNattuvarthaLatest NewsNews

കോവിഡ് വ്യാപനം; കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി കുടിശ്ശികകള്‍ പിരിക്കുന്നത് രണ്ട് മാസത്തേക്ക് നീട്ടിവെച്ചു

ബാങ്ക് വായ്പകളിലുള്ള കുടിശ്ശിഖയിന്മേൽ നടപടിയെടുക്കുന്നതും താൽക്കാലികമായി നീട്ടിവെക്കാൻ ബാങ്കുകളോട് അഭ്യർത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമായതിനാൽ കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി കുടിശ്ശികകള്‍ പിരിക്കുന്നത് രണ്ട് മാസത്തേക്ക് നിര്‍ത്തി വെക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പ്രതിദിന കോവിഡ് അവലോകന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബാങ്ക് വായ്പകളിലുള്ള കുടിശ്ശിഖയിന്മേൽ നടപടിയെടുക്കുന്നതും താൽക്കാലികമായി നീട്ടിവെക്കാൻ ബാങ്കുകളോട് അഭ്യർത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രോഗവ്യാപനത്തെ തുടർന്ന് ആശുപത്രികളിൽ തിരക്കൊഴിവാക്കാകാൻ ലോഡ്ജ്, ഹോസ്റ്റലുകള്‍ എന്നിവ സി.എഫ്.എല്‍.ടി.സികള്‍ ആക്കി മാറ്റുന്നത് ത്വരിതപ്പെടുത്തുമെന്നും, മെഡിക്കല്‍ കൗണ്‍സില്‍ അടക്കമുള്ള കൗണ്‍സിലുകളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കാത്തുനില്‍ക്കുന്നവര്‍ക്ക് താല്‍ക്കാലിക രജിസ്ട്രേഷന്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് മാനദണ്ഡപ്രകാരമുള്ള നിയന്ത്രണങ്ങൾ നിലനിക്കുന്നതിനാൽ അടിയന്തര സാഹചര്യങ്ങളിൽ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങി വീട്ടിലെത്തിക്കാന്‍ പോലീസിന്റെ സഹായം ആവശ്യപ്പെടാമെന്നും, ഇതിനായി പോലീസ് ആസ്ഥാനത്തെ പോലീസ് കണ്‍ട്രോള്‍റൂമില്‍ 112 എന്ന നമ്പറില്‍ ഏത് സമയവും ബന്ധപ്പെടാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button