KeralaLatest NewsNews

പരീക്ഷ എഴുതി കൊടുത്ത വകയില്‍ എനിക്കു കിട്ടിയതാണ്; വാക്സിന്‍ നിധിയിലേക്ക് ഒമ്പതാം ക്ലാസുകാരിയുടെ സംഭാവന

വീട്ടില്‍ അറിഞ്ഞാല്‍ ഉപ്പ എന്തെങ്കിലും പറയുമോ. ഇല്ല. ഉപ്പയോട് പറഞ്ഞിരുന്നു കിട്ടുന്ന പണം അതെത്ര ആയാലും ദുരിതാശ്വാസ നിധിയിലേക്കുള്ളതാണെന്ന്.

കോഴിക്കോട്: കേരളം കോവിഡിനോട് ഏറ്റുമുട്ടുമ്പോൾ മുഖ്യമന്ത്രിയുടെ സഹായനിധിയിലേയ്ക്ക് നിരവധി അനവധി സഹായഹസ്തങ്ങൾ. ചാലിയത്തെ ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്‍ഡ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ ഹര്‍ഷിയ ഭാനു മുഖ്യമന്ത്രിയുടെ വാക്സിന്‍ നിധിയിലേക്ക് നല്‍കിയ സംഭാവന ഏറെ പ്രചോദനം നല്‍കുന്നതാണ്. തനിക്ക് ലഭിച്ച ചെറിയ തുക വാക്‌സിനെടുക്കാന്‍ പണമില്ലാത്തവര്‍ക്ക് നല്‍കാനാണ് ഹര്‍ഷിയ തീരുമാനിച്ചത്. സ്കൂളിലെ അധികാരികളെ അദ്ഭുതപ്പെടുത്തിയ പ്രവര്‍ത്തിയായിരുന്നു ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടേത്.

സംഭവത്തെക്കുറിച്ച്‌ അധ്യാപിക പറയുന്നത് ഇങ്ങനെ..

29/04/2021 എസ്‌എസ്‌എല്‍സി പരീക്ഷ കഴിഞ്ഞു കുട്ടികളെല്ലാവരും സ്കൂളില്‍ നിന്നും വീട്ടിലേക്ക് പോയിക്കഴിഞ്ഞിരുന്നു. യൂണിഫോം ധരിച്ച ഒരു കുട്ടി മാത്രം ഓഫീസിനടുത്തു വീട്ടില്‍ പോവാതെ കയ്യിലൊരു കവറും പിടിച്ചു നില്‍ക്കുന്നു. അവളുടെ അടുത്തെത്തി എക്സാം കഴിഞ്ഞില്ലേ മോളെന്താ വീട്ടിലേക്ക് പോകാത്തതെന്നു ചോദിച്ചതേ ഓര്‍മ്മയുള്ളൂ. പെട്ടെന്നായിരുന്നു അവളുടെ ഉത്തരം. ടീച്ചര്‍ ഞാന്‍ പത്താം ക്ലാസ്സില്‍ അല്ല.

ഞാന്‍ ഫാത്തിമ നിദ എന്ന കുട്ടിക്ക് വേണ്ടി സ്ക്രൈബ് ആയി വന്നതാണ്. എന്റെ പേര് ഹര്‍ഷിയ ഭാനു. ഞാന്‍ 9C. യില്‍ പഠിക്കുന്നു. പരീക്ഷ എഴുതി കൊടുത്ത വകയില്‍ എനിക്കു കിട്ടിയതാണ് ഈ കവറില്‍ ഉള്ളത്. അതെനിക് വേണ്ട. ഈ പണം മുഖ്യമന്ത്രി യുടെ വാക്‌സിന്‍ ചാലഞ്ചില്‍ എനിക്കു കൊടുക്കണം.
മോളെ ഇത് നീ വീട്ടില്‍ പറഞ്ഞിട്ടുണ്ടോ. വീട്ടില്‍ അറിഞ്ഞാല്‍ ഉപ്പ എന്തെങ്കിലും പറയുമോ. ഇല്ല. ഉപ്പയോട് പറഞ്ഞിരുന്നു കിട്ടുന്ന പണം അതെത്ര ആയാലും ദുരിതാശ്വാസ നിധിയിലേക്കുള്ളതാണെന്ന്. നിന്റെ ഉപ്പാക്ക് എന്താണ് ജോലി എന്നു കൂടി ചോദിച്ചപ്പോള്‍ അവള്‍ വളരെ സന്തോഷത്തോടെ, കടുക്ക പണിയാണ് ഇപ്പോ കൊറോണ അല്ലേ. ഇടക്കൊക്കെയേ ജോലി ഉണ്ടാകൂ എന്നു കൂടി പറഞ്ഞു. ഇത് കൊടുക്കുന്നതില്‍ എനിക്കു സന്തോഷം മാത്രേ ഉള്ളൂ ടീച്ചര്‍.

Read Also: കേരളത്തില്‍ ആശങ്കയായി കോവിഡ് പടരുന്നു; ആകെ മരണം 5,500 കടന്നു

ഇതെത്ര ഉണ്ടെന്നു നിനക്കറിയോ? ഇല്ല ടീച്ചര്‍ ഞാന്‍ തുറന്നു നോക്കിയിട്ടില്ല. അത് കേട്ടതും അവളുടെ ആ വല്യ മനസ്സിനെ എന്ത് പേരിട്ടാണ്‌ വിളിക്കേണ്ടത് എന്നറിയില്ലായിരുന്നു. തന്റെ കുടുംബത്തിലെ പരാതീനകള്‍ക്കിടയിലും കോവിഡ് എന്ന മഹാമാരിയെ ഒട്ടും ഭയക്കാതെ പരീക്ഷ തുടങ്ങിയ ദിവസം മുതല്‍ സ്കൂളില്‍ വന്നു ആത്മാത്ഥതയോടെ താന്‍ ചെയ്ത ജോലിയുടെ പ്രതിഫലം ഇങ്ങനെ ഒരു പ്രവര്‍ത്തിക്കു വേണ്ടി ഉപയോഗിച്ച ഈ വിദ്യാര്‍ത്ഥി ദേശീയ തായ്‌ക്കൊണ്ടോ ചാമ്ബ്യനും പഠനകാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മിടുക്കി കൂടിയാണ്..

shortlink

Post Your Comments


Back to top button