COVID 19KeralaLatest NewsNews

കോവിഡ് വ്യാപനം : സംസ്ഥാനത്ത് സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലെ ഐ.​സി.​യു കി​ട​ക്ക​ക​ള്‍ നിറയുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ 38.7 ശ​ത​മാ​നം കോ​വി​ഡ്​ ഐ .​സി.​യു കി​ട​ക്ക​ക​ളാ​ണ്​ ഇ​നി ശേ​ഷി​ക്കു​ന്ന​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ 7085 ഐ.​സി.​യു കി​ട​ക്ക​ക​ളി​ല്‍ 1037 എ​ണ്ണ​മാ​ണ് കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കാ​യി ഇ​പ്പോ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

Read Also : കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ കൈകോർത്ത് ബാങ്കോക്കിലെ ക്ഷേത്രങ്ങൾ  

സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ആ​കെ വെന്‍റി​ലേ​റ്റ​റു​ക​ളു​ടെ എ​ണ്ണം 2293 ആ​ണ്. ഇ​തി​ല്‍ 441 എ​ണ്ണം കോ​വി​ഡ് രോ​ഗി​ക​ളു​ടെ ചി​കി​ത്സ​ക്കാ​യും 185 എ​ണ്ണം കോ​വി​ഡേ​ത​ര രോ​ഗി​ക​ളു​ടെ ചി​കി​ത്സ​ക്കാ​യും ഉ​പ​യോ​ഗ​ത്തി​ലാ​ണ്. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലെ ആ​കെ വെന്‍റി​ലേ​റ്റ​റു​ക​ളില്‍ 72.3 ശ​ത​മാ​നം ഒ​ഴി​വു​ണ്ട്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ 1523 വെന്‍റി​ലേ​റ്റ​റു​ക​ളി​ല്‍ 377 എ​ണ്ണ​മാ​ണ് നി​ല​വി​ല്‍ കോ​വി​ഡ് ചി​കി​ത്സ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

സി.​എ​ഫ്.​എ​ല്‍.​ടി.​സി കി​ട​ക്ക​ക​ളി​ലെ 0.96 ശ​ത​മാ​ന​വും സി.​എ​ല്‍.​ടി.​സി​ക​ളി​ലെ 20.6 ശ​ത​മാ​ന​വും ഓ​ക്സി​ജ​ന്‍ കി​ട​ക്ക​ക​ളാ​ണ്. മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ ആ​കെ​യു​ള്ള 3231 ഓ​ക്സി​ജ​ന്‍ കി​ട​ക്ക​ക​ളി​ല്‍ 1731 എ​ണ്ണ​മാ​ണ് കോ​വി​ഡ് ചി​കി​ത്സ​ക്ക്​ നീ​ക്കി​​വ​ച്ചി​രി​ക്കു​ന്ന​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ 2990 ഓ​ക്സി​ജ​ന്‍ കി​ട​ക്ക​ക​ളി​ല്‍ 66.12 ശ​ത​മാ​നം ഉ​പ​യോ​ഗ​ത്തി​ലാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button