COVID 19KeralaLatest NewsNewsIndia

കോവിഡ്; മൂന്നാം തരംഗം ഉടൻ, നേരിടാന്‍ സജ്ജമാകണമെന്ന് സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

രാജ്യത്ത് നിലവിലുള്ള വാക്സിനുകള്‍ ഇതുവരെ കണ്ടെത്തിയ കോവിഡ് വൈറസുകളെ നേരിടാന്‍ പര്യാപ്തമാണ്.

കോവിഡ് വൈറസുകള്‍ക്ക് ഇനിയും ജനിതകമാറ്റം സംഭവിക്കാമെന്നും, രാജ്യത്ത് കോവിഡിന്‍റെ മൂന്നാം തരംഗം ഉടനെയുണ്ടാകുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനങ്ങള്‍ മൂന്നാം തരംഗത്തെ നേരിടാന്‍ സജ്ജമാകണമെന്നും അധികൃതർ നിര്‍ദ്ദേശം നല്‍കി.

രാജ്യത്ത് നിലവിലുള്ള വാക്സിനുകള്‍ ഇതുവരെ കണ്ടെത്തിയ കോവിഡ് വൈറസുകളെ നേരിടാന്‍ പര്യാപ്തമാണ്. എന്നാൽ വീണ്ടും വൈറസുകളിലെ ജനിതക മാറ്റം മുൻകൂട്ടി കണ്ടുകൊണ്ട് വാക്സീനുകളിൽ മാറ്റങ്ങൾ ഉണ്ടാക്കേണ്ടതുണ്ടെന്നും മന്ത്രാലയം പറഞ്ഞു.

സംസ്ഥാനത്തെ കോവിഡ് സാഹചര്യം അതീവ ഗുരുതരാവസ്ഥയിൽ, നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും; മുഖ്യമന്ത്രി

നിലവിൽ കേരളം ഉള്‍പ്പെടെയുള്ള പത്ത് സംസ്ഥാനങ്ങളിലെ രോഗ വ്യാപനം അതിതീവ്രമാണെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍. സംസ്ഥാനത്ത് കോഴിക്കോട്, മലപ്പുറം,പാലക്കാട്, എറണാകുളം, തൃശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലെ സ്ഥിതി കൂടുതൽ ആശങ്കാജനകമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

സംസ്ഥാനത്ത് അതിതീവ്ര കൊവിഡ് വ്യാപനം. ഇന്ന് രോഗം സ്ഥിരീകരിച്ചത് 41,953 പേര്‍ക്കാണ്. കേരളത്തില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. സംസ്ഥാനത്ത് ഇന്ന് 58 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.

എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551, കണ്ണൂര്‍ 2087, ഇടുക്കി 1396, പത്തനംതിട്ട 1282, കാസര്‍ഗോഡ് 1056, വയനാട് 890 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button