COVID 19Latest NewsNewsInternational

ഈദുൽ ഫിതർ 2021: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് യു എ ഇ

ഈദുൽ ഫിത്തറിന്റെ അനുഗ്രഹീത അവസരത്തിൽ കുടുംബ സന്ദർശനങ്ങളും ഒത്തുചേരലുകളും ഒഴിവാക്കാൻ യുഎഇ നിവാസികളോട് ഭരണകൂടം ആവശ്യപ്പെട്ടു. ഈദ് ആഘോഷങ്ങൾ ഒരേ വീട്ടിൽ താമസിക്കുന്ന ഒരേ കുടുംബത്തിലെ അംഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി മെയ് 4 ചൊവ്വാഴ്ച പ്രഖ്യാപിച്ചു. സുരക്ഷയെ കണക്കിലെടുത്താണ് തീരുമാനങ്ങൾ.

Also Read:ശ്വാസം കിട്ടാതെ 11 പേര്‍ക്ക് കൂടി ദാരുണാന്ത്യം; കനത്ത ജാഗ്രതയിൽ തമിഴ്‌നാട്

മാസപ്പിറവി ദൃശ്യമാകുന്നതിനെ ആശ്രയിച്ച് മെയ് 12 ബുധനാഴ്ചയോ മെയ് 13 വ്യാഴാഴ്ചയോ ഈദ് ഉൽ ഫിതർ ആയിരിക്കും. ഈയവസരത്തിലാണ് സുരക്ഷാ മാനദണ്ഡങ്ങളുമായി ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്.
നേരിട്ട് ആശംസകൾ അറിയിക്കാതെ ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ ആശംസകൾ കൈമാറണമെന്ന് നിർദ്ദേശിക്കുന്നു.
ഒപ്പം തന്നെ അയൽവാസികളും കുടുംബാംഗങ്ങളും പരസ്പരം സമ്മാനങ്ങൾ നൽകുകയോ ഭക്ഷണം പങ്കിടുകയോ ചെയ്യരുത്.

പണമോ സമ്മാനമോ നൽകുന്ന ജനപ്രിയ പാരമ്പര്യം ഒഴിവാക്കണം. അവ നിർബന്ധമാണെങ്കിൽ, പണം ബാങ്ക് അക്കൗണ്ടുകളിലൂടെ നൽകണമെന്നാണ് നിബന്ധന.
യുഎഇ നിവാസികൾക്ക് ഈ ഈദ് അൽ ഫിത്തറിന് അഞ്ച് ദിവസം വരെ അവധി ലഭിക്കാറുണ്ട്. അവധി ദിവസങ്ങൾ വീടുകൾക്കുള്ളിൽ തന്നെ സുരക്ഷിതമായിരിക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button