KeralaLatest NewsNews

ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് ജനങ്ങള്‍ റോഡില്‍, നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

കൊച്ചി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി ജനങ്ങള്‍ റോഡിലിറങ്ങി. നിയമ ലംഘനത്തിനെതിരെ എറണാകുളം ജില്ലയില്‍ ആദ്യദിനം 411 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 154 പേരെ അറസ്റ്റ് ചെയ്തു. 33 വാഹനങ്ങള്‍ പിടിച്ചെടുത്തു. ക്വാറന്റൈന്‍ ലംഘിച്ചതിന് 14 കേസുകളും രജിസ്റ്റര്‍ ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 3190 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 3209 പേര്‍ക്കെതിരെയും കേസെടുത്തു. പതിനയ്യായിരത്തില്‍ അധികം ആളുകളെ താക്കീത് നല്കി വിട്ടയച്ചു.

Read Also : 6,000 കടന്ന് എറണാകുളം, ആശങ്കയായി കോഴിക്കോട്; വിവിധ ജില്ലകളിലെ കോവിഡ് കണക്കുകള്‍ ഇങ്ങനെ

ജില്ലയില്‍ ലോക്ഡോണ്‍ ലംഘനങ്ങളുടെ പേരില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് റൂറല്‍ ഏരിയയിലാണ്. 275 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 66 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button