Latest NewsNewsIndia

ഹെഫസാത് ഇ ഇസ്ലാം ഭീകരര്‍ ഇന്ത്യയിലേക്ക് കടക്കാന്‍ സാധ്യത; മുന്നറിയിപ്പുമായി ഇന്റലിജന്‍സ്

ഇക്കാര്യം ബംഗ്ലാദേശ് രഹസ്യാന്വേഷണ വിഭാഗവും സ്ഥിരീകരിച്ചിട്ടുണ്ട്.

കൊല്‍ക്കത്ത: ബംഗ്ലാദേശില്‍ നിന്നും ഹെഫസാത് ഇ ഇസ്ലാം ഭീകരര്‍ ഇന്ത്യയിലേയ്ക്ക് കടക്കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി.

Also Read: സാമ്പത്തിക തട്ടിപ്പ് ആരോപണം നേരിടുന്ന ഫിറോസിനെ സ്ഥാനാർഥിയാക്കിയത് ആരുടെ താൽപര്യം; നേതൃത്വത്തിനെതിരെ യൂത്ത് കോൺഗ്രസ്

ബംഗ്ലാദേശില്‍ വ്യാപകമായി കലാപം അഴിച്ചുവിട്ടതിന് പിന്നാലെ ഇന്ത്യയിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയെന്നതാണ് ഭീകരര്‍ ലക്ഷ്യമിടുന്നത്. കോവിഡ് വ്യാപന സാഹചര്യം മുതലെടുത്ത് രാജ്യത്തേയ്ക്ക് പ്രവേശിക്കാനുള്ള വഴികള്‍ ഭീകരര്‍ തേടുന്നതായാണ് സൂചന. പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലേയ്ക്ക് കടക്കനാകും ഭീകരര്‍ ശ്രമിക്കുകയെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇക്കാര്യം ബംഗ്ലാദേശ് രഹസ്യാന്വേഷണ വിഭാഗവും സ്ഥിരീകരിച്ചിട്ടുണ്ട്.

ഭീകരര്‍ എത്താനുള്ള സാധ്യത കണക്കിലെടുത്ത് അതിര്‍ത്തിയില്‍ സൈനിക വിന്യാസം ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച അസമില്‍ നിന്നും ജമാഅത് ഉള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ പിടിയിലായിരുന്നു. ഇതിന് പിന്നാലെയാണ് ഹെഫസാത് ഇ ഇസ്ലാം ഭീകരര്‍ ഇന്ത്യയിലേയ്ക്ക് കടക്കാന്‍ പദ്ധതിയിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button