COVID 19Latest NewsNewsGulfOman

ഒമാനിൽ പുതുതായി കോവിഡ് ബാധിച്ചത് 770 പേര്‍ക്ക്

മസ്‍കത്ത്: ഒമാനില്‍ ഇന്ന് 770 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഒന്‍പത് മരണങ്ങളാണ് പുതിയതായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചികിത്സയില്‍ കഴിഞ്ഞിരുന്ന 1372 പേരാണ് രോഗമുക്തരായിരിക്കുന്നത്.

രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് രോഗ സ്ഥിരീകരിച്ചവരുടെ എണ്ണം 1,98,572 ആയി ഉയർന്നു. ഇവരില്‍ 1,80,547 പേര്‍ രോഗമുക്തരായിട്ടുണ്ട്. 2071 മരണങ്ങളാണ് ഒമാനില്‍ കൊവിഡ് കാരണമുണ്ടായത്. 90.1 ശതമാനമാണ് ഇപ്പോള്‍ രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 75 പേരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 782 പേരാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 281 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button