Latest NewsNewsIndia

24 മണിക്കൂറിനിടെ രാജ്യത്ത് 3,82,315 പേര്‍ക്ക് കോവിഡ്

ഇതുവരെ 16,04,94,188 പേര്‍ക്ക് വാക്‌സിന്‍ നല്‍കി

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,82,315 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,06,65,148 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Also Read: ബംഗാളിൽ കൂട്ട ബലാത്സംഗം നടന്നതിനെതിരെ ട്വിറ്റർ പ്രതിഷേധം, അങ്ങനെ ഒന്ന് നടന്നിട്ടില്ലെന്ന് പോലീസ് മേധാവി

രാജ്യത്ത് ആകെ 1,69,51,731 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,38,439 പേര്‍ ആശുപത്രി വിട്ടതോടെ നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 34,87,229 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,780 പേര്‍ക്കാണ് കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്തെ ആകെ മരണം 2,26,188 ആയി. വാക്‌സിനേഷന്‍ ആരംഭിച്ചത് മുതല്‍ ഇതുവരെ 16,04,94,188 പേര്‍ക്ക് വാക്‌സിന്‍ നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button