Latest NewsCricketNewsSports

ഐപിഎല്‍ ഇനി ട്വന്റി20 ലോകകപ്പിന് ശേഷം? ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

ട്വന്റി20 ലോകകപ്പും ബാക്കി ഐപിഎല്‍ മത്സരങ്ങളും ഇന്ത്യയില്‍ തന്നെ നടത്താനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്

ന്യൂഡല്‍ഹി: താരങ്ങള്‍ക്ക് കോവിഡ് ബാധിച്ച സാഹചര്യത്തില്‍ നിര്‍ത്തിവെച്ച ഐപിഎല്ലിലെ ബാക്കി മത്സരങ്ങള്‍ ട്വന്റി20 ലോകകപ്പിന് ശേഷം നടത്താന്‍ ആലോചന. ഐപിഎല്ലില്‍ ഇനി 31 മത്സരങ്ങളാണ് അവശേഷിക്കുന്നത്. ഇത് ഒക്ടോബറിലും നവംബറിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിന് ശേഷം നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്.

Also Read: സംസ്ഥാനത്ത് രോഗവ്യാപനം ശക്തി പ്രാപിക്കുന്നു; കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 248 പേര്‍

കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ ടീമുകളിലെ ഓരോ കളിക്കാര്‍ക്ക് വീതം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് മുന്‍പ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമുകളിലെ താരങ്ങള്‍ക്കും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍ക്കും രോഗം ബാധിച്ചിരുന്നു. ഇതോടെയാണ് ഐപിഎല്‍ മാറ്റിവെക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്.

സാഹചര്യം അനുകൂലമാണെങ്കില്‍ ട്വന്റി20 ലോകകപ്പും ബാക്കി ഐപിഎല്‍ മത്സരങ്ങളും ഇന്ത്യയില്‍ തന്നെ നടത്താനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. ഇന്ത്യക്ക് ആതിഥേയ പദവി നല്‍കി യു.എ.ഇ ലോകകപ്പ് വേദിയാക്കാനും ആലോചനയുണ്ട്. ജൂണില്‍ നടക്കുന്ന ഐസിസി യോഗത്തിലാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button