Latest NewsNewsInternational

പട്ടാള അട്ടിമറിയ്‌ക്കെതിരെ എഴുതി; ജപ്പാനീസ് പത്രപ്രവര്‍ത്തകന്‍ മ്യാന്‍മറില്‍ അറസ്റ്റില്‍

മീഡിയപ്രൊഡക്ഷന്‍ കമ്പനി നടത്തുന്ന കിറ്റാസുമി ഒരു ബിസിനസ്സ് ദിനപത്രത്തില്‍ പത്രപ്രവര്‍ത്തകനും കൂടിയാണെന്ന് സാമൂഹമാധ്യമങ്ങളിലെ അയാളുടെ അക്കൗണ്ടിലുള്ള വിശദാംശങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയിലും കിതാത്തുവിനെ സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു.

ബർമ: ജപ്പാനീസ് പത്രപ്രവര്‍ത്തകന്‍ മ്യാന്‍മറില്‍ അറസ്റ്റില്‍. വ്യാജവാര്‍ത്ത നല്കിയെന്ന ആരോപിച്ചാണ് വിദേശ പത്രപ്രവര്‍ത്തകനെ മ്യാന്‍മറിലെ പട്ടാള ഭരണകൂടം അറസ്റ്റ് ചെയ്തത്. ആങ്ങ്സാന്‍സൂച്ചിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യസര്‍ക്കാറിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് വിദേശപത്രപ്രവര്‍ത്തകനെ പട്ടാള ഭരണ കൂടം അറസ്റ്റ് ചെയ്യുന്നത്. ജപ്പാനീസ് പത്രപ്രവര്‍ത്തകനായ യൂക്കി കിറ്റസുമിയെയാണ് സൈനിക സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്. പത്രപ്രവര്‍ത്തകന്റെ പേര് വെളിപ്പെടുത്താന്‍ സൈന്യം വിസമ്മതിച്ചതായും ജപ്പാനീസ് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ഒരുമാസമായി സൈനികഭരണകൂടം തടഞ്ഞു വെച്ചിരിക്കുന്ന ജപ്പാനീസ് പത്രപ്രവര്‍ത്തകന്‍ യൂക്കി കിറ്റാസുമിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത് ഇന്നലെയാണ്. 505 വകുപ്പ് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ പത്രപ്രവര്‍ത്തകനെ ഭീതിയുളവാക്കുന്നതരത്തിലുള്ള അഭിപ്രായങ്ങള്‍, വ്യാജ വാര്‍ത്തകള്‍ എന്നിവ തടയാനുള്ള നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്. മൂന്ന് വര്‍ഷംവരെ തടവു ശിക്ഷകിട്ടാവുന്ന കുറ്റമാണിത്.

Read Also: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ വരാനിരിക്കുന്നത് അതിശക്തമായ മഴയും അതിതീവ്ര ഇടിമിന്നലും

പത്രപ്രവര്‍ത്തകനെതിരെ ചുമത്തിയ കുറ്റം വ്യക്തമാക്കാന്‍ പട്ടാള ഭരണകൂടം വിസമ്മതിച്ചതായും ജപ്പാനീസ് അധികൃതര്‍ പറഞ്ഞു. മ്യന്‍മറിലെ പട്ടാള ഭരണകൂടം പത്രപ്രവര്‍ത്തകന്റെ അറസ്റ്റിനെ കുറിച്ച് വെളിപ്പെടുത്താന്‍ വിസമ്മതിച്ചതായി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. മീഡിയപ്രൊഡക്ഷന്‍ കമ്പനി നടത്തുന്ന കിറ്റാസുമി ഒരു ബിസിനസ്സ് ദിനപത്രത്തില്‍ പത്രപ്രവര്‍ത്തകനും കൂടിയാണെന്ന് സാമൂഹമാധ്യമങ്ങളിലെ അയാളുടെ അക്കൗണ്ടിലുള്ള വിശദാംശങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയിലും കിതാത്തുവിനെ സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു.

ഫെബ്രുവരി ഒന്നിലെ പട്ടാള അട്ടിമറിയ്ക്ക് ശേഷം നടന്ന ജനകീയ പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നായിരുന്നു അത്. പട്ടാള അട്ടിമറിയ്ക്കുശേഷം നടന്ന ജനകീയപ്രക്ഷോഭത്തില്‍ 766 പേര്‍ കൊല്ലപ്പെട്ടതായും സൂച്ചിയുള്‍പ്പെടെ 3,600 പേര്‍ തടവിലാക്കപ്പെട്ടതായും അസിസ്റ്റന്‍സ് അസോസിയേഷന്‍ ഫോര്‍ പോളിറ്റിക്കല്‍ പ്രിസണേഴ്സ് അറിയിച്ചു. പത്രപ്രവര്‍ത്തകന്റെ മോചനത്തിനായി ജപ്പാനീസ് ഭരണകൂടവും ജപ്പാനീസ് പത്രപ്രവര്‍ത്തകരും ആവശ്യപ്പെട്ടതായും മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button