KeralaLatest NewsNews

‘ത്സാൻസി റാണി’; അധികാരത്തിൽ വീണ്ടുമെത്തിയ മമതയെ പ്രശംസിച്ച് ​കപിൽ സിബൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തുടർച്ചയായി മൂന്നാംവട്ടവും അധികാരത്തിലെത്തിയ തൃണമൂൽ കോൺഗ്രസ്​ നേതാവ്​ മമത ബാനർജിയെ പ്രശംസിച്ച് കോൺഗ്രസ്​​ നേതാവ് കപിൽ സിബൽ.

”അടിത്തട്ടിൽ നിന്നുമുള്ള ധീരയായ നേതാവും ആധുനിക ത്സാൻസി റാണിയുമായ അവർ എന്ത് വെല്ലുവിളികൾ വന്നാലും അവരെ തോൽപ്പിക്കാമെന്ന്​ തെളിയിച്ചിരിക്കുന്നു” – കപിൽ സിബൽ ട്വീറ്റ്​ ചെയ്​തു.

Read Also  :  അച്ഛന്‍ കോവിഡ് ബാധിച്ചു മരിച്ചു; എരിയുന്ന ചിതയിലേയ്ക്ക് മകള്‍ എടുത്തുചാടി

നേ​രത്തേ മമത ബാനർജിയെ അഭിനന്ദിച്ച്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ബംഗാളിൽ സിപിഎമ്മിനൊപ്പം സഖ്യം ചേർന്ന്​ മത്സരിച്ച്​ തോറ്റിട്ടും കോൺഗ്രസ്​ നേതാക്കൾ മമത ബാനർജിയെ അഭിനന്ദിക്കുന്നത്​ കൗതുകകരമാണ്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button