Latest NewsKeralaNews

കേരളത്തിൽ ബിജെപി വളരണമെങ്കിൽ ഗുജറാത്ത് മോഡൽ പ്രവർത്തനങ്ങളാണ് വേണ്ടത്; ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം : കേരളത്തിൽ ബിജെപി വളരണമെങ്കിൽ ഗുജറാത്ത് മോഡൽ പ്രവർത്തനങ്ങളാണ് വേണ്ടതെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ഇതിനായി സഹകരണ സംഘങ്ങളിലേക്ക് മത്സരിക്കുകയും അധ്യാപക-വിദ്യാർത്ഥി സംഘടനകൾ ശക്തിപ്പെടുത്തുകയുമാണ് വേണ്ടത് എന്നും അവർ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവച്ച ഓഡിയോയിലൂടെയാണ് ശോഭ ഇക്കാര്യം പറഞ്ഞത്.

‘തൊണ്ണൂറുകളിൽ അമിത്ഷാ ജി ഗുജറാത്തിൽ നടപ്പാക്കിയ പോലെ സഹകരണ സംഘങ്ങളിലേക്ക് മത്സരിക്കുകയും അധ്യാപക വിദ്യാർത്ഥി സംഘടനകൾ ശക്തിപ്പെടുത്തുകയും യുവാക്കളെ പ്രസ്ഥാനത്തിലേക്ക് കൂടുതൽ ചേർത്തു നിർത്തുകയും അതിനായി യുവമോർച്ചയുടെ പ്രവർത്തനങ്ങൾ സജീവമാക്കുകയും മഹിളാമോർച്ചയുടെ പ്രവർത്തനം ഊർജിമാക്കുകയും വേണം. അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ നരേന്ദ്രമമോദിജിയോട് ഒപ്പം കേരളത്തിൽ നിന്ന് ബിജെപിക്കാർ ജയിച്ചു കയറുമെന്ന് നമുക്ക് ദൃഢപ്രതിജ്ഞ ചെയ്യണം. വീഴ്ചകൾ കണ്ടെത്തി മുന്നേറാൻ ഒരു രാഷ്ട്രീയ പ്രതിയോഗിയുടെയും വാറോല നമുക്ക് ആവശ്യമില്ല’ – ശോഭ പറഞ്ഞു.

Read Also  :  കേരളത്തില്‍ ആശങ്കയായി കോവിഡ് പടരുന്നു; ആകെ മരണം 5,500 കടന്നു

‘നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം എതിർപക്ഷത്തു നിന്ന് ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ബിജെപി. കഴക്കൂട്ടത്തെ സിപിഎമ്മുകാരനും എസ്ഡിപിഐക്കാരനും പാലക്കാട്ടെ കോൺഗ്രസുകാരനും മഞ്ചേശ്വരത്തെ മുസ്‌ലിംലീഗു കാരനും തൃശൂരിലെ സിപിഐക്കാരനും ഒരേ സ്വരത്തിലാണ് നമുക്കെതിരെ ആക്ഷേപങ്ങൾ ഉന്നയിക്കുന്നത്. എല്ലാവരും അവധാനത പുലർത്തണം എന്നാണ് എനിക്ക് അഭ്യർത്ഥിക്കാനുള്ളത്’ – ശോഭ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button